അനിവാര്യ സാഹചര്യത്തില്‍ അബോര്ഷനാകാമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം; ദുരുപയോഗം ചെയ്താൽ കർശന നടപടി
text_fieldsകുവൈത്ത് സിറ്റി: അനിവാര്യമായ സാഹചര്യത്തില്‍ അബോര്ഷന് ആകാമെന്നും എന്നാൽ, ദുരുപയോഗം ചെയ്താൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്നും ആരോഗ്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ. ഗര്‍ഭ-ഭ്രൂണ ചികിത്സാരംഗത്തെ വിദഗ്ധരുടെ ഗൾഫ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഡോ. ഫാത്തിമ. രാജ്യത്ത് നിലവില്‍ ഗർഭച്ഛിദ്രം നിയമവിരുദ്ധമാണ്.
എന്നാല്‍, മാതാവിനോ കുട്ടിക്കോ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഗർഭച്ഛിദ്രം അനുവദിക്കാറുണ്ട്.
എന്നാൽ, വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അവര്‍ അറിയിച്ചു. പ്രസവ, ഭ്രൂണ ചികിത്സരംഗത്തെ വിദഗ്ധരും മതപുരോഹിതന്മാരും നിയമജ്ഞരും സമ്മേളനത്തില്‍ പങ്കെടുത്തു. മുന്‍കാലങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അബോര്ഷന് കേന്ദ്രങ്ങള്‍ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.