അബു ഹലീഫ ലീഗ് സമ്മർ കപ്പ്: തണ്ടർ ബോൾട്ട് ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: അബു ഹലീഫ ലീഗ് സമ്മർ കപ്പ് ക്രിക്കറ്റിൽ തണ്ടർ ബോൾട്ട് ജേതാക്കൾ. ഫൈനലിൽ ബ്ലൂ ഈഗിൾസിനെ തോൽപിച്ചാണ് കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ഈഗ്ൾസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തണ്ടർ ബോൾട്ട് 18.4 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി വിജയം തൊട്ടു.
തണ്ടർ ബോൾട്ടിനുവേണ്ടി ഷിജു മാത്യൂ 25 പന്തിൽ 59 റൺസും ഹിഷാം 24 പന്തിൽ 39 റൺസും സന്തോഷ് 12 പന്തിൽ 30 റൺസും ഷിബു 25 പന്തിൽ 40 റൺസും അനൂപ് എട്ടു പന്തിൽ 29 റൺസും നേടി.
നേരത്തേ ബാറ്റിങ്ങിനിറങ്ങിയ ബ്ലൂ ഈഗ്ൾസിനു വേണ്ടി ഷിജു കണ്ണന്തൻ 20 പന്തിൽ 42 റൺസും സദ്ദാം 25 പന്തിൽ 39 റൺസും രജിത്ത് 22 പന്തിൽ 38 റൺസും നേടി.
ടൂർണമെന്റിൽ ഉടനീളം മികച്ച ബാറ്റിങ് കാഴ്ചവെച്ച തണ്ടർ ബോൾട്ട് വൈസ് ക്യാപ്റ്റൻ സിജു മാത്യു ബെസ്റ്റ് ബാറ്ററും, ഫൈനലിൽ ഓഫ് ദ മാച്ചുമായി. മുക്രം അഹമ്മദ് ആണ് ബെസ്റ്റ് ബൗളൾ. തണ്ടർ ബോൾട്ട് ക്യാപ്റ്റൻ റോബിൻ പൗലോസ് വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.