അൽസൂർ റിഫൈനറി പരിസരത്ത് പ്രവേശന നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: അൽ സൂർ റിഫൈനറി പരിസരത്ത് പ്രവേശിക്കുന്നവർക്ക് ജാഗ്രത നിർദേശം. കടൽയാത്രക്കാരും മത്സ്യബന്ധന ബോട്ടുകളും റിഫൈനറിക്ക് സമീപത്തേക്ക് അടുക്കരുതെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി ‘എക്സ്’ അക്കൗണ്ടിലൂടെ അറിയിച്ചു.
മത്സ്യബന്ധന ബോട്ടുകൾ റിഫൈനറിക്ക് അടുത്ത് വരുന്നത് ടാങ്കറുകളുടെയും ഗതാഗത ബോട്ടുകളുടെയും നീക്കത്തെ ബാധിക്കും. ഇത്തരം തടസ്സങ്ങള്‍ വിദേശ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ് കുവൈത്തിലെ അൽ സൂർ റിഫൈനറി. അടുത്തിടെ പ്രവർത്തിച്ചുതുടങ്ങിയ റിഫൈനറി പൂർണ ശേഷി കൈവരിക്കുന്നതോടെ രാജ്യത്തിന്റെ പ്രതിദിന ഇന്ധന ഉൽപാദനം 1.4 ദശലക്ഷം ബാരലായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.