എ.ഐ കാമറ വന്നശേഷം അപകടം 25 ശതമാനം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: നിർമിതബുദ്ധി കാമറകൾ 20 ദിവസത്തിനിടെ കണ്ടെത്തിയത് 40,000ത്തിലധികം ഗതാഗത നിയമലംഘനങ്ങൾ. ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും പോലുള്ള ലംഘനങ്ങൾ കൃത്യമായി കണ്ടെത്താൻ എ.ഐ കാമറകൾക്ക് കഴിയുന്നു.
അതിനിടെ എ.ഐ കാമറകൾ സജീവമായത് ഗതാഗത നിയമലംഘനങ്ങൾ 25 ശതമാനം കുറക്കാൻ വഴിയൊരുക്കിയതായി അധികൃതർ പറഞ്ഞു. 2023 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ 2024 ഡിസംബറിൽ ഗതാഗത നിയമലംഘനങ്ങൾ വൻ തോതിലാണ് കുറഞ്ഞത്.
ട്രാഫിക് നിയമലംഘനങ്ങൾ അവസാനിപ്പിക്കുക എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ എ.ഐ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തിയാണ് ഇത് സൂചിപ്പിക്കുന്നത്. കുവൈത്തിൽ ഹൃദയാഘാതം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മരണകാരണം വാഹനാപകടങ്ങളാണ്.
ഇത് ഗണ്യമായി കുറക്കുകയാണ് ലക്ഷ്യം. അലക്ഷ്യമായി വാഹനമോടിക്കുന്നതും റെഡ് സിഗ്നൽ ലംഘിക്കുന്നതും ഉൾപ്പെടെ നിയമലംഘനങ്ങളാണ് വലിയൊരു ശതമാനം അപകടങ്ങൾക്കും കാരണം. കഴിഞ്ഞ വർഷം 284 പേരാണ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.