സ്വദേശി മേഖലയിലെ ബാച്ചിലർമാരുടെ താമസം; നടപടി ശക്തമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: സ്വദേശി താമസ മേഖലയിലെ ബാച്ചിലർമാരുടെ അനധികൃത താമസത്തിൽ നടപടികൾ തുടരുന്നു. ഇത്തരക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ബാച്ചിലർമാർ താമസിക്കുന്ന വിവിധ കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷൻ റദ്ദാക്കി.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഫിർദൗസിലും അൻന്തലുസിലുമായി നടന്ന പരിശോധനയിലാണ് നടപടി. തുടർന്ന് നിരവധി കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു. വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
രാജ്യത്തെ നിയമ പ്രകാരം സ്വദേശി താമസ മേഖലകളിൽ വിദേശി ബാച്ചിലർമാർ താമസിക്കാൻ പാടില്ല. അനധികൃത താമസവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ തുടർന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഭവന നിർമാണ ചട്ടങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനും കുവൈത്ത് മുനിസിപ്പാലിറ്റി വൈദ്യുതി, ജല മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്.
വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുമെന്നാണ് സൂചന. നടപടികൾ ഒഴിവാക്കാൻ വീട്ടുടമകൾ ഭവന ചട്ടങ്ങൾ പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.