സിറ്റി ക്ലിനിക് ഗ്രൂപ്പിന് എ.സി.എച്ച്.എസ്.ഐ അംഗീകാരം
text_fieldsസിറ്റി ക്ലിനിക് ഗ്രൂപ്പിന് എ.സി.എച്ച്.എസ്.ഐ സർട്ടിഫിക്കറ്റ് ആസ്ട്രേലിയൻ അംബാസഡർ മെലിസ കെല്ലി കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ സിറ്റി ക്ലിനിക് ഗ്രൂപ്പിന് ആസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത് കെയർ സ്റ്റാൻഡേർഡ്സിന്റെ (എ.സി.എച്ച്.എസ്.ഐ) അക്രഡിറ്റേഷൻ. കുവൈത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളിക്ലിനിക്കാണ് സിറ്റി ക്ലിനിക് ഗ്രൂപ്. ഏപ്രിൽ മൂന്നു മുതൽ സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ എല്ലാ കേന്ദ്രങ്ങളിലും അക്രഡിറ്റേഷൻ പ്രാബല്യത്തിൽ വരും. ആരോഗ്യ സംരക്ഷണ നിലവാരം ഉയർത്തുന്നതിനുള്ള സിറ്റി ക്ലിനിക്കിന്റെ ശ്രമത്തിൽ സുപ്രധാന നാഴികക്കല്ലാണ് ഇതെന്നും അർപ്പണബോധവും പ്രൊഫഷനലിസവുമാണ് അംഗീകാരത്തിന് പിറകിലെന്നും മാനേജ്മെന്റ് അറിയിച്ചു. ക്ലിനിക്കൽ ഗവേണൻസ്, രോഗികളുടെ സുരക്ഷ, റിസ്ക് മാനേജ്മെന്റ്, ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടെ കർശനമായ മാനദണ്ഡങ്ങളുടെ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് അംഗീകാരം.
അക്രഡിറ്റേഷൻ ലഭിച്ചതിൽ അതിയായ അഭിമാനമുണ്ടെന്നും ജീവനക്കാരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സാക്ഷ്യമാണ് ഈ നേട്ടമെന്നും സിറ്റി ക്ലിനിക്ക് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. നൗഷാദ് കെ.പി അറിയിച്ചു. സമൂഹത്തിന് മികച്ച ആരോഗ്യ സേവനങ്ങൾ നൽകുക എന്ന സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫർവാനിയ ക്രൗൺപ്ലാസയിൽ നടന്ന അക്രഡിറ്റേഷൻ ദാന ചടങ്ങിൽ കുവൈത്തിലെ ആസ്ട്രേലിയൻ അംബാസഡർ മെലിസ കെല്ലി സർട്ടിഫിക്കറ്റ് കൈമാറി.
സിറ്റിക്ലിനിക് ഗ്രൂപ് ജനറൽ മാനേജർ കെ.പി. ഇബ്രാഹീം സ്വാഗതം പറഞ്ഞു. സിറ്റിക്ലിനിക് ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ അതിഥികളെ പരിചയപ്പെടുത്തി. എ.സി.എച്ച്.എസ് ഇന്റർനാഷണൽ മിഡിൽ ഈസ്റ്റ് റീജ്യനൽ ഡയറക്ടർ ബാസൽ എൽ സയേഗ്, എ.സി.എച്ച്.എസ് ഇന്റർനാഷണൽ ആൻഡ് ലീഡ് കോച്ച് മാനേജർ ഡോ. രാമൻ ധലിവാൾ എന്നിവർ ഓൺലൈനായി പങ്കെടുത്തു. വിവിധ ക്ലിനിക്കുകൾക്കുള്ള അക്രഡിറ്റേഷൻ അവാർഡ് വിതരണവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.