അസിഡിറ്റിയെ ഒതുക്കാൻ ചില വഴികൾ
text_fieldsറമദാൻ നോമ്പുകാലത്ത് അസിഡിറ്റി അഥവാ പുളിച്ചുതികട്ടൽ ചിലരെ വല്ലാതെ വലക്കാറുണ്ട്. ഇതിനെ മറികടക്കാൻ ചില ഉപായങ്ങളുണ്ട്:
1: നോമ്പുകാലത്തെ അത്താഴം മുടക്കാതിരിക്കുക
2: നോമ്പ് തുറന്ന ഉടൻ കൂടിയ തോതിൽ ഭക്ഷണം കഴിക്കാതിരിക്കുക. പഴവർഗങ്ങളും കാരക്കയും വെള്ളവും ഉപയോഗിച്ച് നോമ്പുതുറക്കുക. ഒരു മണിക്കൂർ കഴിഞ്ഞു മാത്രം പ്രധാന ഭക്ഷണം കഴിക്കുക. ഇതും സമീകൃത രീതിയിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.
3: ഭക്ഷണം കഴിച്ചുള്ള പുകവലി ഉപേക്ഷിക്കുക
4: അത്താഴം ലളിതവും സമീകൃതവുമാക്കുക. കൂടുതൽ എരിവും പുളിയും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, പൊരിച്ചെടുത്ത വിഭവങ്ങളും മാറ്റിനിർത്തുക
5: നോമ്പുകാലത്തും അല്ലാത്ത നേരങ്ങളിലും പ്രധാന ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നത് നന്നല്ല. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും പ്രധാന ഭക്ഷണം കഴിക്കുന്നതാകും അഭികാമ്യം.
6: വെള്ളം പരമാവധി കുടിക്കുക. വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ അസിഡിറ്റി പ്രശ്നങ്ങൾ വിടാതെ പിന്തുടരും
7: കഫീൻ ഘടകങ്ങൾ ചേർന്ന ചായയുടെയും കോഫിയുടെയും ഉപയോഗം പരമാവധി കുറക്കുക. ശരീരത്തിലെ ജലാംശം പുറന്തള്ളുന്നതിൽ മിടുക്കരാണ് ഇക്കൂട്ടർ എന്നറിയുക
8: പഴവർഗങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കുന്ന രീതിയും അത്ര നന്നല്ല.
9: ത്രിഫല ചൂർണവും മറ്റും മോരിൽ ചേർത്ത് കഴിക്കുന്നത് അസിഡിറ്റിയെ ഒതുക്കാൻ ഗുണം ചെയ്യും 10: ഭക്ഷണരീതികളിൽ മാറ്റം വരുത്തിയിട്ടും അസിഡിറ്റിയും അനുബന്ധ പ്രശ്നങ്ങളും തുടരുകയാണെങ്കിൽ വിദഗ്ധ ഡോക്ടറെ കാണാൻ മടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.