വ്യവസായ ചട്ടങ്ങളിൽ ഭേദഗതികൾക്ക് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ), വ്യവസായത്തെ നിയന്ത്രിക്കുന്ന നിയമം എന്നിവ സംബന്ധിച്ച നിയമത്തിലെ ഭേദഗതികൾ ദേശീയ അസംബ്ലി പാസാക്കി. കെ.സി.സി.ഐ നിയമത്തിന്റെ ആദ്യ വായന അസംബ്ലിയുടെ ചൊവ്വാഴ്ച റെഗുലർ സമ്മേളനത്തിൽ ഹാജരായ 57 എം.പിമാർ ഏകകണ്ഠമായി അംഗീകരിച്ചു. രണ്ടാം വായനയിൽ 54 എം.പിമാർ അനുകൂലമായി വോട്ടുചെയ്തു. കെ.സി.സി.ഐ നിയമത്തിന്റെ കരട് ഭേദഗതികളുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് സമ്മേളനം കേട്ടു. ഇതുസംബന്ധിച്ച എം.പിമാരുടെ നിർദേശങ്ങളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.