അഗ്നി സുരക്ഷ നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: അഗ്നി സുരക്ഷാനടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ജനറൽ ഫയർ ഫോഴ്സ് വിഭാഗം. കുവൈത്ത് സിറ്റി, അഹമ്മദി ഗവർണറേറ്റുകളിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ സംഘം എട്ടു സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.
നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾ ജനറൽ ഫയർ ഫോഴ്സ് അടച്ചുപൂട്ടി. അഗ്നിശമന ലൈസൻസ്, അഗ്നി പ്രതിരോധ ക്രമീകരണം എന്നിവയില്ലാത്ത സ്റ്റോറുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെയാണ് നടപടിയുണ്ടായത്. സ്ഥാപനങ്ങൾ നിയമങ്ങൾ ലംഘിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. വേനൽ കനക്കുന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. ഇത് ചെറുക്കുന്നതിന്റെ ഭാഗമായുമാണ് സുരക്ഷാ പരിശോധനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.