വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി -ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ ക്ലിനിക്കുകളിലും ആശുപത്രികളിലും സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേകമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ആരോഗ്യ മന്ത്രാലയം.ഇതുസംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്. രോഗികളുടെ സ്വകാര്യതയും അവകാശവും സംരക്ഷിക്കുന്നതിന് ആരോഗ്യ മന്ത്രാലയവും ആരോഗ്യകേന്ദ്രങ്ങളും സംവിധാനവും പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ ആരോഗ്യസേവനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജനങ്ങളുടെ നിർദേശങ്ങൾ, അന്വേഷണങ്ങൾ, പരാതികൾ എന്നിവ ആരോഗ്യ മന്ത്രാലയത്തെ നേരിട്ട് അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ്, ടെലിഫോൺ എന്നിവ വഴിയും നേരിട്ടും ആശയവിനിമയം നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.