തണുപ്പുകാലത്ത് കൂടുതൽ വിമാന സർവിസ് ഏർപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വ്യോമയാന വകുപ്പ് തണുപ്പുകാലത്ത് കൂടുതൽ സർവിസുകൾ ഏർപ്പെടുത്തി വിമാനത്താവളത്തിെൻറ പ്രവർത്തനം സജീവമാക്കാനുള്ള തയാറെടുപ്പിൽ.
ഇൗമാസം അവസാനത്തോടെ വിമാനത്താവളത്തിൽ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.കുവൈത്തിൽ വാണിജ്യ വിമാനസർവിസുകൾ പുനരാരംഭിച്ച ശേഷം കുവൈത്ത് വിമാനത്താവളം വഴി യാത്രചെയ്തത് 14 ലക്ഷം യാത്രക്കാർ.
ഇതിൽ 63 ശതമാനം പേരും യാത്രചെയ്തത് ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിലേക്കായിരുന്നുവെന്നും സിവിൽ വ്യോമയാന വകുപ്പ് അറിയിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ആഗസ്റ്റ് ഒന്നിന് ശേഷം 14 ലക്ഷം പേരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്രചെയ്തത്. ഇതിൽ 8,78,000 പേരുടെ പോക്കുവരവ് തുർക്കി, സൗദി, ഈജിപ്ത്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലേക്കാണ്.
വാണിജ്യ സർവിസുകൾ ആരംഭിച്ചശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്രചെയ്ത മൊത്തം യാത്രക്കാരുടെ 63 ശതമാനം വരും ഇത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ 1,30,000 പേർ കുവൈത്തിൽനിന്ന് തുർക്കിയിലേക്കും 1,85,000 പേർ തിരിച്ചും യാത്ര ചെയ്തു.
തുർക്കി കഴിഞ്ഞാൽ സൗദിയിലേക്കാണ് കൂടുതൽ പേർ സഞ്ചരിച്ചത്.
1,50,000 ആണ് സൗദിയിലേക്കും തിരിച്ചും യാത്രചെയ്തവരുടെ എണ്ണം.
1,44,000 പേരാണ് കുവൈത്തിൽനിന്ന് ഈജിപ്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ യാത്ര ചെയ്തത്.
കുവൈത്ത് -യു.എ.ഇ, യു.എ.ഇ-കുവൈത്ത് വിമാനങ്ങളിൽ 1,38,000 പേർ യാത്ര ചെയ്തപ്പോൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം 1,30,000 ആണ്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്ന് 45,000 പേർ കുവൈത്തിൽ എത്തിയപ്പോൾ 85,000 പേരാണ് തിരിച്ചുപറന്നത്.
ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ സെപ്റ്റംബർ ഏഴ് മുതലാണ് സർവിസ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.