അധിക ഫീസും ഇൻഷുറൻസും; പ്രായമായവരുടെ വിസ പുതുക്കൽ നാമമാത്രം
text_fieldsകുവൈത്ത് സിറ്റി: 250 ദീനാർ അധികഫീസും 500 ദീനാർ ഇൻഷുറൻസ് ഫീസും നൽകി ബിരുദമില്ലാത്ത 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ നൽകിയ അവസരം ഉപയോഗപ്പെടുത്തുന്നത് വളരെ കുറച്ചുപേർ മാത്രം. ഇന്‍ഷുറന്‍സ് തുക 500 കുവൈത്ത് ദീനാറായി ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. ഡോക്യുമെേൻറഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2.5 ദീനാറും ഓഫിസ് ജോലികള്‍ക്കും മറ്റുമുള്ള സര്‍വിസ് ചാര്‍ജായ ഒരു ദീനാറുമടക്കം ആകെ അടക്കേണ്ട തുക 503.5 ദീനാർ ആയിരിക്കും. 250 ദീനാർ അധികനിരക്ക് ഇതിനു പുറമെ നൽകണം. 50ൽ താഴെ ആളുകൾ മാത്രമാണ് ഒരാഴ്ചക്കിടെ പ്രയോജനപ്പെടുത്തിയത്. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്.
കുറഞ്ഞ ശമ്പളക്കാരായ ഇത്തരക്കാർക്ക് 250 ദീനാർ വാർഷിക ഫീസ് പോലും വലിയ ഭാരമാണ്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുവേണ്ട വലിയ തുക കൂടി മുടക്കി എത്രപേർക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ കഴിയുമെന്ന് കണ്ടറിയണം. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമായപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടിവന്നു. 50000ത്തിനു മുകളിൽ ആളുകൾ പ്രായപരിധി നിയന്ത്രണത്തെ തുടർന്ന് വിസ പുതുക്കാനാകാതെ മടങ്ങിയെന്നാണ് റിപ്പോർട്ട്. ഇൻഷുറൻസ് വിഭാഗത്തിെൻറ അംഗീകാരമുള്ള കമ്പനികള്‍ നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ മാത്രമാണ് തൊഴിൽ പെര്‍മിറ്റ് പുതുക്കാനും സ്വകാര്യ മേഖലയിലേക്ക് മാറ്റാനും പരിഗണിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.