അടുത്തമാസം ചൂട് 80 ഡിഗ്രി വരെ ഉയരുമെന്ന് ആദിൽ സഅദൂൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ വേനൽ ചൂടിെൻറ കാഠിന്യം വർധിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ. ചൂട് ക്രമേണ വർധിച്ച് ജൂലൈ ആദ്യവാരത്തിൽ താപനില 80 ഡിഗ്രി വരെ ഉയ രാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകനായ ആദിൽ സഅദൂൻ അഭിപ്രായപ്പെട്ടു. മരുഭൂമി പോലെയുള്ള നേരിട്ട് വെയിൽ പതിക്കുന്ന ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ഇത്രയും താപനില ഉയരുക. മറ്റൊരു കാലാവസ്ഥാ നിരീക്ഷകനായ ഇൗസ റമദാനും ഇൗ വർഷം റെക്കോഡ് ചൂടായിരിക്കുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്. സൂര്യാതപം പോലുള്ള അപകടങ്ങൾ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ലോകത്തിലെ ഏറ്റവും കൂടിയ ചൂട് കുവൈത്തിലാണ് രേഖപ്പെടുത്തിയത്.
52 ഡിഗ്രിക്ക് മേലാണ് ചില ഭാഗങ്ങളിൽ താപനില കാണിച്ചത്. 49.6 ഡിഗ്രിയുമായി ഇറാഖിലെ ബസറയാണ് രണ്ടാം സ്ഥാനത്ത്. പകൽ പുറത്തിറങ്ങുന്നവർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം, കടും നിറങ്ങളും ഇറുകിയതുമായ വസ്ത്രങ്ങൾ ഒഴിവാക്കണം, ഭക്ഷണത്തിൽ പാനീയങ്ങളും വെള്ളം ധാരാളമായി ഉൾപ്പെടുത്തണം, അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന സൺ ഗ്ലാസുകൾ ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.