അടൂർ എൻ.ആർ.ഐ ഫോറം ‘അടൂരോണം 2023’ ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ അടൂരോണം-2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീകുമാർ എസ്. നായർ അധ്യക്ഷത വഹിച്ചു. അടൂരോണം ജനറൽ കൺവീനർ കെ.സി. ബിജു സ്വാഗതം ആശംസിച്ചു.
അടൂർ എൻ.ആർ.ഐ ഫോറം-കുവൈത്ത് ചാപ്റ്ററിന്റെ അടൂർ ഭാസി പുരസ്കാരം നടൻ സുധീഷിനും പ്രവാസി പ്രതിഭ പുരസ്കാരം ഷമേജ് കുമാറിനും ബാലപ്രതിഭ പുരസ്കാരം മാസ്റ്റർ പ്രണവിനും സമ്മാനിച്ചു. അടൂരോണം സുവനീർ സുധീഷ്, കൺവീനർ മനീഷ് തങ്കച്ചന് നൽകി പ്രകാശനം ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ അടൂർ എൻ.ആർ.ഐ കുടുംബാംഗങ്ങളുടെ കുട്ടികളെ യോഗത്തിൽ ആദരിച്ചു. അടൂർ ഓപൺ ബാഡ്മിന്റൺ ഫ്ലയർ പ്രകാശനം സുധീഷ് കേരള ബാഡ്മിന്റൺ താരം ശിവശങ്കറിന് നൽകി നിർവഹിച്ചു. ഉപദേശക സമിതി ചെയർമാൻ ജിജു മോളേത്ത്, ജോയന്റ് കൺവീനർ ബിജോ പി. ബാബു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, ട്രഷറർ എ.ജി. സുനിൽകുമാർ, വനിത വിഭാഗം കോഓഡിനേറ്റർ ആഷാ ശമുവേൽ എന്നിവർ സംസാരിച്ചു.
പോഗ്രാം കൺവീനർ സി.ആർ. റിൻസൺ നന്ദി പറഞ്ഞു. സാംസ്കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, അത്തപ്പൂക്കളം, തിരുവാതിര, ഡാൻസ്, ചെണ്ടമേളം, നാടൻപാട്ട്, പിന്നണി ഗായകരായ ലിബിൻ, അക്ബർ, ശ്വേത, അംബിക എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്ന് എന്നിവ ശ്രദ്ധേയമായി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.