കുവൈത്തിൽ പിഴ അടക്കാതെ മുങ്ങാൻ നിൽക്കേണ്ട; പണി കിട്ടും
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാതെ മുങ്ങുന്നവർക്ക് പൂട്ടിടാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിഴയടക്കാത്ത വിദേശികൾക്ക് യാത്രവിലക്ക് ഏർപ്പെടുത്താനാണ് ആലോചന. പിഴയിനത്തിൽ സർക്കാറിന് 15 ലക്ഷത്തിലധികം ദീനാർ ലഭിക്കാനുള്ള സാഹചര്യത്തിലാണ് ഈ നീക്കം.
കുവൈത്ത് ഒഴികെ ഗൾഫ് നാടുകളിൽ ഇത്തരത്തിൽ പരിഷ്കരണം നടത്തിയതായും കുവൈത്തും നടപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിൽ സമർപ്പിക്കപ്പെട്ട നിർദേശത്തിൽ പറയുന്നു. പിഴ അടക്കാത്ത സ്വദേശികൾക്കും വിദേശികൾക്കും മറ്റു മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതും പരിഗണിക്കുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഗതാഗത വകുപ്പാണ് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹിന് നിർദേശം സമർപ്പിച്ചത്. ചെറുതും വലുതുമായ നിയമലംഘനങ്ങൾ വരുത്തിയതിന് മുനിസിപ്പൽ–ആഭ്യന്തര വകുപ്പുകൾക്ക് നൽകേണ്ട പിഴയാണ് കുടിശ്ശികയായത്. വിദേശികൾ പിഴയടക്കാതെ നാടുവിട്ട വകയിൽ സർക്കാറിന് ലക്ഷക്കണക്കിന് ദീനാറിെൻറ നഷ്ടം സംഭവിച്ചതായി ഒാഡിറ്റ് ബ്യൂറോ റിപ്പോർട്ടുണ്ടായിരുന്നു.
പിഴ അടക്കാത്തതിന് 40,000 വിദേശികൾക്കെതിരെ കോടതിയിൽ കേസുകൾ ഫയൽ ചെയ്തിരുന്നെങ്കിലും ഇവരിൽ ഭൂരിപക്ഷവും നാടുവിടുകയായിരുന്നു. വലിയ സംഖ്യ അടക്കേണ്ടവരാണ് നാടുവിട്ടത്. ഇത്തരം ആളുകൾക്ക് നാടുവിടാൻ സൗകര്യം ചെയ്തുകൊടുത്തവരെ കണ്ടെത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നഷ്ടപ്പെട്ട സംഖ്യ വസൂലാക്കാനാവശ്യമായ തുടർനടപടികൾ നീതിന്യായ മന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുണ്ടാകണമെന്നും ഓഡിറ്റർ ജനറൽ ആവശ്യപ്പെട്ടിരുന്നു.
നിയമലംഘകരെ തിരിച്ചറിയാനുള്ള ഒാേട്ടാമേഷൻ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മയാണ് പിഴക്കുടിശ്ശിക വരാൻ കാരണമെന്ന് ഒാഡിറ്റ് ബ്യൂറോ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.