വാക്സിനെടുത്തവരെ ഹോട്ടൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: കോവിഡ് വാക്സിൻ എടുത്തവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൽനിന്ന് ഒഴിവാക്കുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു.മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ് കുവൈത്ത് വാർത്ത ഏജൻസിയോട് അറിയിച്ചതാണിത്. വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പഠനങ്ങൾ കുവൈത്ത് അധികൃതർ നിരീക്ഷിച്ചുവരുകയാണ്.
സ്വദേശികളും വിദേശികളും ഉൾപ്പെടെ 65 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 17.4 ശതമാനം പേർ മാത്രമേ ഇതുവരെ വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടുള്ളൂ.എല്ലാവരും എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. കൂടുതൽ ഡോസ് വാക്സിൻ എത്തിയതോടെ കുവൈത്തിൽ വാക്സിനേഷൻ ദൗത്യം വേഗത്തിലായിട്ടുണ്ട്.
ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ അപ്പോയിൻറ്മെൻറ് നൽകിയാണ് കുത്തിവെപ്പിന് ആളുകളെ സ്വീകരിക്കുന്നത്. കുത്തിവെപ്പെടുക്കാൻ താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
പേര്, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, സിവിൽ െഎഡി സീരിയൽ നമ്പർ, തൊഴിൽ, വിദ്യാഭ്യാസ യോഗ്യത എന്നിവ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയായതിെൻറ നോട്ടിഫിക്കേഷൻ ലഭിക്കും. പിന്നീട് അപ്പോയിൻറ്മെൻറ് സംബന്ധിച്ച വിവരങ്ങൾ ഫോണിൽ സന്ദേശമായി വരും. അപ്പോയിൻറ്മെൻറ് സമയത്ത് നിശ്ചിത കേന്ദ്രത്തിൽ വാക്സിനേഷന് എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.