വിമാനത്താവളത്തിൽ വീണ്ടും യാത്രക്കാരൻ മരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും യാത്രക്കാരന്റെ മരണം. നാട്ടിലേക്ക് പോകാനെത്തിയ ഇന്ത്യൻ പ്രവാസി കഴിഞ്ഞ ദിവസം മരണപ്പെട്ടു.
ടെർമിനൽ ഒന്നില്‍ ബോർഡിങ്ങിന് തൊട്ടുമുമ്പാണ് സംഭവം. അധികാരികൾ ഇടപെട്ട് മൃതദേഹം ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താൻ മൃതദേഹം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.രണ്ടുദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ എത്തിയ ബംഗ്ലാദേശി സ്വദേശിയാണ് മരണപ്പെട്ടത്. ബംഗ്ലാദേശി പ്രവാസി മരിച്ച് 24 മണിക്കൂറിനുള്ളിലാണ് മറ്റൊരു മരണം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വദേശത്തേക്ക് മടങ്ങാനിരുന്ന പാകിസ്താൻ യുവതിയും സമാനരീതിയില്‍ ടെർമിനൽ ഒന്നില്‍ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.