വിസപുതുക്കലിന് പ്രായപരിധി: റിവ്യൂ ഹരജിയിൽ മാൻപവർ അതോറിറ്റിക്ക് അനുകൂല വിധി
text_fieldsകുവൈത്ത് സിറ്റി: 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ ഇഖാമ പുതുക്കൽ നിബന്ധനകളോടെ തുടരുന്നതായി മാൻപവർ അതോറിറ്റി അറിയിച്ചു. 250 ദിനാർ ഫീസും അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽനിന്നുള്ള 500 ദീനാറിന്റെ ആരോഗ്യ ഇൻഷുറൻസുമാണ് നിബന്ധന.
കുവൈത്ത് പൗരന്മാരുടെ വിദേശി ഭാര്യമാർ, മക്കൾ, കുവൈത്തി വനിതകളുടെ വിദേശി ഭർത്താവ്, ഫലസ്തീനികൾ എന്നിവർക്ക് നിബന്ധന ബാധകമല്ലെന്നും മാൻപവർ അതോറിറ്റി അറിയിച്ചു.
60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധനകൾ നിയമവിരുദ്ധമാണെന്ന് നേരത്തെ അപ്പീൽ കോടതി വിധിച്ചിരുന്നു.
യൂനിയൻ സമർപ്പിച്ച ഹരജിയെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ. ഇതിനെതിരെ മാൻപവർ അതോറിറ്റി നൽകിയ റിവ്യൂ ഹരജിയിൽ വിധി അനുകൂലമായതോടെയാണ് ഇൻഷുറൻസ് ഈടാക്കി തൊഴിൽ പെർമിറ്റ് പുതുക്കിനൽകുന്നത് പുനരാരംഭിച്ചത്.
റിവ്യൂ ഹരജി അപ്പീൽ കോടതി പരിഗണിച്ചതോടെ ഇതുസംബന്ധിച്ച നിയമവ്യവഹാരങ്ങൾ അവസാനിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. പലവട്ടം തീരുമാനം മാറിമറിഞ്ഞതും രാഷ്ട്രീയ രംഗത്ത് ഉൾപ്പെടെ ഏറെ ചർച്ചയായതുമാണ് ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാനുള്ള പ്രായനിബന്ധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.