Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 10:51 AM IST Updated On
date_range 21 March 2022 10:51 AM ISTഅഹ്മദി മുനിസിപ്പാലിറ്റി 18 തമ്പുകൾ നീക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: അഹ്മദി മുനിസിപ്പാലിറ്റി 18 ശൈത്യകാല തമ്പുകൾ നീക്കി. തമ്പുകാലം കഴിഞ്ഞിട്ടും ഉടമകൾ സ്വന്തം നിലക്ക് നീക്കാത്തവയാണ് മുനിസിപ്പാലിറ്റി നീക്കിയത്.
സീസൺ അവസാനിക്കുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചുനീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്ന നിബന്ധനയിലാണ് മുനിസിപ്പാലിറ്റി ക്യാമ്പ് ലൈസൻസ് അനുവദിക്കുന്നത്.
ഇതനുസരിച്ച് മാർച്ച് 15ന് മുമ്പ് ക്യാമ്പ് ഒഴിയണമെന്നും സൈറ്റുകൾ വൃത്തിയാക്കണമെന്നും ഫീൽഡ് ഇൻസ്പെക്ഷൻ ടീം ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ചട്ടം ലംഘിച്ച ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ ഉണ്ടാകും.
മാത്രമല്ല, പൊളിച്ചുനീക്കുന്നതിന് ചെലവായ തുക ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story