എയിംസ് ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: എയിംസ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ബാബുജി ബത്തേരി, ഹബീബ് മുറ്റിച്ചൂർ, അഡ്വ. ജോൺ തോമസ്, സാം നന്തിയാട്ട്, എൻ.എസ്. ജയൻ എന്നിവർ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു.
കോവിഡ് കാല പ്രവർത്തനങ്ങളെക്കുറിച്ച് എയിംസ് ഭാരവാഹികൾ വിശദീകരിച്ചു. ഇന്ത്യയിൽനിന്ന് തിരികെ വരാൻ കഴിയാത്തവരും ജോലി നഷ്ടപ്പെട്ടവരുമായ നിരവധി ആളുകൾ ഇപ്പോഴും നാട്ടിലുണ്ടെന്നും ഇവരുടെ കുവൈത്തിലെ ബാങ്ക് നിക്ഷേപങ്ങൾ, വാഹനം, കുട്ടികളുടെ ടി.സി, കമ്പനികളിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്നിവ അനിശ്ചിതത്വത്തിലാണെന്ന് എയിംസ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വ്യത്യസ്ത കാരണങ്ങളാൽ താമസാനുമതി രേഖകൾ നഷ്ടപ്പെട്ടവർ എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ പെങ്കടുക്കണമെന്ന് അംബാസഡർ സിബി ജോർജ് അഭ്യർഥിച്ചു. സംഘടനകൾ പ്രത്യേക താൽപര്യമെടുത്ത് ഇത്തരക്കാരെ പരമാവധി രജിസ്റ്റർ ചെയ്യിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംബസി നടത്തുന്ന ഓപൺ ഹൗസ്, സാധാരണക്കാരുടെ സൗകര്യാർഥം ജലീബ്, മഹബൂല, സാൽമിയ എന്നീ സ്ഥലങ്ങളിൽ കൂടി ക്രമീകരിക്കണം, സ്ഥിരം എംബസി ബിസിനസ് ഗൈഡൻസ് സെൻറർ ആരംഭിക്കണം, ജലീബിലെ ഡ്രെയ്നേജ്, പാർക്കിങ് പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.