ഏരിസ് ഊർജ മേഖലയിൽ സേവനങ്ങൾ തുടരും
text_fieldsകുവൈത്ത് സിറ്റി: പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഊർജ മേഖലയിൽ മികച്ച ഉപഭോക്തൃ സേവനം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ഏരിസ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ സോഹന്‍ റോയ് പറഞ്ഞു. ആധുനിക യന്ത്രങ്ങളിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുന്നത് തുടരും. ഡൈവിങ്, ഡ്രോൺസ്, വ്യോമയാനം, നിർമിത ബുദ്ധി മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും കാറ്റിൽ നിന്നുള്ള വൈദ്യുതി, സൗരോർജം സ്ഥാപിക്കൽ, ഊർജപരിപാലനം, ഹരിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സേവനങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഏരിസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന അസറ്റ് ഇന്റഗ്രിറ്റി മാനേജ്മെന്റ് ഇവന്റ് ‘എയിംടെക്- 2023’ പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൽ കൂത്ത് മാളിൽ നടന്ന പരിപാടിയിൽ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികള്‍, നിക്ഷേപകര്‍, അസറ്റ് ഇന്റഗ്രിറ്റി മാനേജ്മെന്റ് വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഷിപ്പ് ഇന്സ്പെക്ഷന് ആൻഡ് ഡിസൈന്‍ കമ്പനിയായ ഏരീസ് ഗ്രൂപ് സില്‍വര്‍ ജൂബിലി ആഘോഷ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി 30 കോടിയുടെ സമ്മാനങ്ങൾ ഏര്‍പ്പെടുത്തിയതായും സോഹൻ റോയ് പറഞ്ഞു.
25 വര്‍ഷ കാലയളവില്‍ നിരവധി സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങൾ നടപ്പാക്കി. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്ഷന്, ജീവനക്കാരുടെ പങ്കാളികള്‍ക്ക് ശമ്പളം, ഭവനരഹിതർക്ക് വീട്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അലവന്‍സും സ്കോളര്‍ഷിപ്പും, ജീവനക്കാരുടെ മാനസികോല്ലാസത്തിനായുള്ള പരിപാടികള്‍ തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.
പി.ജെ. അജിത് (മാനേജിങ് ഡയറക്ടർ- പ്രോജക്ട്സ്), ഷിജു ബാബു (ഡയറക്ടർ- പരിശോധന), ആർ. ശരത് (ഫിനാൻസ് ഡയറക്ടർ), കെ.പി. ശിവദാസ് (കൺട്രി മാനേജർ കുവൈത്ത്) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.