Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​യ​ർ​ഇ​ന്ത്യ...

എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ടി​ക്ക​റ്റ് വി​ല കു​റ​ച്ചു; കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ലെ​ത്താം

text_fields
bookmark_border
Air India Express
cancel

കു​വൈ​ത്ത് സി​റ്റി: എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ചു. വെ​ക്കേ​ഷ​ൻ അ​വ​സാ​നി​ക്കാ​റാ​യ​തും നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​വ​ന്നു തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നി​ര​ക്ക് കു​റ​ക്ക​ൽ.

എ​ന്നാ​ൽ, നാ​ട്ടി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് നി​ല​വി​ൽ ഉ​യ​ർ​ന്ന നി​ര​ക്ക് തു​ട​രു​ക​യാ​ണ്. ആ​ഗ​സ്റ്റ്, സെ​പ്തം​ബ​ർ, ഒ​ക്ടോ​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ലെ​ത്താം. ഒ​ക്ടോ​ബ​ർ 31ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ടി​ക്ക​റ്റി​ൽ വ​ലി​യ കു​റ​വു​ണ്ട്.

ഓ​ണം, ക്രി​സ്മ​സ് സീ​സ​ണി​ൽ നാ​ട്ടി​ലേ​ക്കും തി​രി​ച്ചും നി​ര​ക്കി​ൽ അ​ൽ​പം വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ങ്കി​ലും ഇ​പ്പോ​ൾ ബു​ക്ക് ചെ​യ്താ​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാം. കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ ​​​ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ച് സ​ർ​വി​സും ക​ണ്ണൂ​രി​ലേ​ക്ക് ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു സ​ർ​വി​സും കൊ​ച്ചി​യി​ലേ​ക്കും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​മാ​ണ് കു​വൈ​ത്തി​ൽ നി​ന്നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India ExpressTicket price reduced
News Summary - Air India Express
Next Story