Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ത്ര താ​ളം...

യാ​ത്ര താ​ളം തെ​റ്റി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; കൊ​ച്ചി സ​ർ​വി​സു​ക​ൾ വൈ​കി

text_fields
bookmark_border
air india
cancel
camera_alt

യാത്രക്കാർ വിമാനത്താവളത്തിൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ നി​ന്നും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് വീ​ണ്ടും താ​ളം തെ​റ്റി. ഞാ​യ​റാ​ഴ്ച രാ​ത്രി 12.30നു​ള്ള കു​വൈ​ത്ത്-​കൊ​ച്ചി സ​ർ​വി​സ് അ​പ്ര​തീ​ക്ഷി​ത​മാ​യി റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​ർ ഇ​മി​ഗ്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം വൈ​കു​മെ​ന്ന് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി കൊ​ച്ചി​യി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​വും പു​റ​പ്പെ​ട്ടി​ല്ല. ഈ ​വി​മാ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30ന് ​പു​റ​പ്പെ​ടു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ച്ച വി​വ​രം. വി​മാ​നം വൈ​കി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ അ​ത്യാ​വ​ശ്യ യാ​ത്ര​യും വൈ​കി.

രാ​വി​ലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ടു നി​ന്നു​ള്ള വി​മാ​നം തി​ങ്ക​ളാ​ഴ്ച 9.52നാ​ണ് പു​റ​പ്പെ​ട്ട​ത്. 11.40ന് ​കു​വൈ​ത്തി​ലെ​ത്തു​ന്ന വി​മാ​നം തി​ങ്ക​ളാ​ഴ്ച എ​ത്തി​യ​ത് 2.30 ന്. ​

ഇ​തോ​ടെ, കു​വൈ​ത്ത് കോ​ഴി​ക്കോ​ട് വി​മാ​ന​വും ​വൈ​കി. 12.40ന് ​കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം 3.39നാ​ണ് പു​റ​പ്പെ​ട്ട​ത്. രാ​ത്രി 11 ക​​ഴി​ഞ്ഞാ​ണ് വി​മാ​നം കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​ത്. പ​തി​വാ​യി രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന വി​മാ​ന​മാ​ണി​ത്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight scheduleair India ExpressKuwait News
News Summary - Air India Express misses its flight schedule; Kochi services are delayed
Next Story