വിമാന സർവിസ്: റെഡ്ലിസ്റ്റ് സംവിധാനം പുനഃസ്ഥാപിച്ചു
text_fieldsകുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽനിന്ന് പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നതിന് നേരത്തേ നടപ്പാക്കിയിരുന്ന റെഡ് ലിസ്റ്റ് സംവിധാനം പുനഃസ്ഥാപിച്ചു.ഒമ്പതു തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് ഒമിക്രോൺ എന്ന കൊറോണ വൈറസിെൻറ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് റെഡ് ലിസ്റ്റിൽ പെടുത്തി വാണിജ്യ വിമാന സർവിസ് വിലക്കിയത്.ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, മൊസാംബിക്, ലസൂട്ടു, എസ്വതീനി, സാംബിയ, മലാവി എന്നീ രാജ്യങ്ങൾക്കാണ് വ്യോമയാന വകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. വൈറസ് വ്യാപിക്കുന്നതിനനുസരിച്ച് കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തും.
കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടികയിൽ മാറ്റം വരുത്തും. ഇന്ത്യ ഉൾപ്പെടെ 30ലേറെ രാജ്യങ്ങൾക്കായിരുന്നു നേരത്തേ വിലക്ക് ഉണ്ടായിരുന്നു.കോവിഡ് സാഹചര്യം മെച്ചപ്പെട്ടപ്പോൾ ഇത് പൂർണമായി ഒഴിവാക്കി.ഇപ്പോൾ ജനിതകമാറ്റം വന്ന വ്യാപനശേഷി കൂടിയ വൈറസ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് പഴയ സംവിധാനം പുനഃസ്ഥാപിച്ചത്. യാത്രാവിമാനങ്ങൾക്ക് മാത്രമാണ് വിലക്കുള്ളത്. നിയന്ത്രണങ്ങളോടെയും ജാഗ്രതയോടെയും ചരക്കുവിമാനങ്ങൾ സർവിസ് നടത്തും.ഇപ്പോൾ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് നിലവിൽ കുവൈത്തിൽനിന്ന് നേരിട്ട് വിമാന സർവിസ് ഇല്ല.അതുകൊണ്ടുതന്നെ ഞായറാഴ്ച മുതൽ പ്രാബല്യത്തിലായ ഉത്തരവ് പെെട്ടന്ന് പ്രത്യേകിച്ചൊരു മാറ്റവും വരുത്തുന്നില്ല.പുതിയ വൈറസ് വകഭേദം കുവൈത്തിലേക്ക് എത്താതിരിക്കാൻ കനത്ത ജാഗ്രതയിലയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.