വിമാന സർവിസ് രണ്ടാഴ്ചക്കകം വിപുലപ്പെടുത്തുമെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസ് രണ്ടാഴ്ചക്കകം വിപുലപ്പെടുത്തുമെന്ന് റിപ്പോർട്ട്. പൂർണതോതിൽ പ്രവർത്തനം അനുവദിക്കുന്നതിനു വരെ സാധ്യതയുണ്ടെന്ന് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസം ചേരുന്ന കോവിഡ് എമർജൻസി കമ്മിറ്റി യോഗം സ്ഥിതി വിലയിരുത്തും. ആരോഗ്യ മന്ത്രാലയത്തിെൻറ നിലപാട് നിർണായകമാകും. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് ഇൗ വാർത്ത. പ്രതിദിന പരമാവധി യാത്രക്കാരുടെ എണ്ണം 10000ത്തിൽ പരിമിതപ്പെടുത്തിയതിനാൽ ഇപ്പോൾ ടിക്കറ്റുകൾക്ക് വൻ നിരക്കാണ്. ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേസും ജസീറ എയർവേസും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്. വിചാരിച്ച സമയത്ത് ടിക്കറ്റ് ലഭിക്കുന്നില്ല. ദീർഘകാലമായി അവധിയെടുത്ത് നാട്ടിൽ പോകാത്ത പ്രവാസികൾ നിരവധിയാണ്. യാത്രാസൗകര്യങ്ങളിലെ അനിശ്ചിതത്വമാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്.
രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനാൽ രണ്ടാഴ്ചക്കുശേഷം നിയന്ത്രണങ്ങൾ നീക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിന കോവിഡ് കേസുകൾ 70ൽ താഴെയായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി 170ന് മുകളിലാണ്. ഒന്നോ രണ്ടോ മരണം മാത്രമേ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. 1500ൽ താഴെ ആക്ടിവ് കോവിഡ് കേസുകൾ മാത്രമേ കുവൈത്തിൽ നിലവിലുള്ളൂ. ഇതിൽ പലരും ഗുരുതരാവസ്ഥയോ രോഗലക്ഷണമോ പോലും ഇല്ലാതെ വീട്ടിൽ ഗാർഹിക സമ്പർക്കവിലക്കിൽ കഴിയുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ 40 പേേരയുള്ളൂ. ഇത് ദിവസവും കുറഞ്ഞുവരുന്നുണ്ട്. ഇതേനില തുടരുകയാണെങ്കിൽ ഇൗ മാസം അവസാനത്തോടെ കോവിഡ് മുക്തമാകാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.