വിമാനനിരക്ക് വർധന: കല കുവൈത്ത് പ്രതിഷേധിച്ചു
text_fieldsകുവൈത്ത് സിറ്റി: വിമാന യാത്രാനിരക്ക് കുത്തനെ വർധിപ്പിച്ച് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന വിമാനക്കമ്പനികളുടെ സമീപനത്തിൽ കല കുവൈത്ത് പ്രതിഷേധിച്ചു. സ്കൂൾ അവധിക്കാലങ്ങളിലും ആഘോഷങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിലും അമിത നിരക്ക് ഈടാക്കുന്ന നടപടികൾക്കെതിരെ നിരന്തര പ്രതിഷേധമുണ്ടായിട്ടും സ്ഥിതി തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മൂന്നിരട്ടിയോളം വർധനവുണ്ടായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള സാധാരണക്കാരായ പ്രവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
ഈ പ്രതിസന്ധി പരിഹരിക്കാൻ എയർലൈൻസ് അധികൃതരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തണമെന്നും കല ആവശ്യപ്പെട്ടു. പ്രവാസികളനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി കേരള സർക്കാർ ചാർട്ടേഡ് വിമാന സർവിസ് ഏർപ്പെടുത്താനുള്ള തീരുമാനത്തോട് അനുഭാവപൂർവം പ്രതികരിക്കാനും എത്രയും വേഗം അനുമതി നൽകാനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ്, ജനറൽ സെക്രട്ടറി സി. രജീഷ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.