കുവൈത്ത് എയർവേസ് മുംെബെ സർവിസ് ഇരട്ടിയാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസ് മുംബെയിലേക്കുള്ള വിമാന സർവിസുകളുടെ എണ്ണം ഇരട്ടിയാക്കി. ഈമാസം പത്തുമുതൽ ദിനേന രണ്ടു വിമാനങ്ങൾ കുവൈത്തിൽനിന്ന് മുംബൈയിലേക്കും സർവിസ് നടത്തുമെന്ന് കുവൈത്ത് എയർവേസ് കമ്പനി അറിയിച്ചു.
നിലവില്‍ പ്രതിദിനം ഓരോ വിമാനം വീതമാണ് കുവൈത്ത് മുംബൈ സെക്ടറിൽ സർവിസ് നടത്തുന്നത്. ഈ സെക്ടറിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതിനെ തുടർന്നാണ് പ്രതിദിന സർവിസ് ഇരട്ടിപ്പിക്കാൻ കുവൈത്ത് എയർവേസ് തീരുമാനിച്ചത്. കുവൈത്തിൽനിന്നുള്ള യാത്രക്കാർക്ക് പുറമെ മറ്റു ഗൾഫ്നാടുകളിൽനിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും അധിക സർവിസിെൻറ ഗുണം ലഭിക്കുമെന്ന് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.
കുവൈത്തിൽനിന്നുള്ള ആദ്യവിമാനം പുലർച്ചെ 5.50നും രണ്ടാമത്തെ വിമാനം രാത്രി 9.40നും ആണ് പുറപ്പെടുക. രാവിലെ 5.25നാണ് മുംബൈയിൽനിന്നുള്ള ആദ്യവിമാനം പുറപ്പെടുക. രണ്ടാമത്തെ സർവിസ് ഉച്ചക്ക് ഒന്നരക്ക് മുംബയിൽനിന്ന് യാത്ര പുറപ്പെടും. എയർ ബസ് എ- 320, ബോയിങ് -777 എന്നീ വിമാനങ്ങളാണ് കുവൈത്ത് -മുംബൈ സെക്ടറിൽ സർവിസിന് ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.