വേനൽക്കാല യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്; നിരക്ക് ഇളവുമായി വിമാനക്കമ്പനികൾ
text_fieldsകുവൈത്ത് സിറ്റി: വേനൽക്കാലത്ത് കുവൈത്തിൽനിന്ന് ഇത്തവണ മുൻവർഷങ്ങൾക്ക് സമാനമായി യാത്രക്കാർ ഉണ്ടായില്ലെന്ന് വിലയിരുത്തൽ. ഇത്തവണ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവ് സംഭവിച്ചതായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിക്കറ്റ് റിസർവേഷനുകളില്‍ 30 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
പ്രാദേശിക പ്രതിസന്ധികൾ, പണപ്പെരുപ്പം, സാമ്പത്തിക വെല്ലുവിളികൾ എന്നിവ യാത്രവെട്ടിച്ചുരുക്കാൻ കാരണമായതായാണ് സൂചന. ഇസ്രായേൽ, ഫലസ്തീന് ആരക്രമണവും ഇറാൻ, ലെബനൻ എന്നിവിടങ്ങളിലെ പ്രതിസന്ധികളും മേഖലയിലെ സംഘര്‍ഷ സാധ്യതയും യാത്രക്കാർക്കിടയിൽ ആശങ്ക വർധിപ്പിച്ചതായി ട്രാവല്‍ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇത് ലബനൻ, ഈജിപ്ത്, തുർക്കിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വന്‍ കുറവുണ്ടാക്കി.
പല രാജ്യങ്ങളിലേയും വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്ക് യാത്രാ ചെലവുകൾ വർധിപ്പിക്കുകയും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ കുറക്കുകയും ചെയ്തു.അതേസമയം, മേഖലയില്‍ ഫ്ലൈറ്റുകളുടെ സര്‍വിസുകള്‍ അധികരിച്ചത് ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായി. എന്നാല്‍ യാത്രക്കാര്‍ കുറഞ്ഞതോടെ പല വിമാന ക്കമ്പനികളും 30 മുതല്‍ 40 ശതമാനം വരെ കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തുർക്കിയിലേക്കുള്ള വിമാന നിരക്ക് 100 ദീനാറില്‍ താഴെ എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.