വിമാനത്താവളം: രണ്ടാം ടെർമിനൽ പരിസ്ഥിതി സൗഹൃദമാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പുരോഗമിക്കുന്ന രണ്ടാം ടെർമിനൽ പരിസ്ഥിതി സൗഹൃദമാക്കും.രൂപകൽപനയിലും നടത്തിപ്പിലും പരിസ്ഥിതി സൗഹാർദ കാഴ്ചപ്പാട് പുലർത്തുന്നു. സോളാർ ഉൾപ്പെടെ പാരമ്പര്യ ഉൗർജം പരമാവധി വിനിയോഗിക്കും.
വിവിധ വസ്തുക്കളുടെ പുനരുപയോഗത്തിനും നിർമാണത്തിൽ ശ്രദ്ധ നൽകുന്നുണ്ട്. 1,83,000 ചതുരശ്ര മീറ്ററിൽ പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടരക്കോടി യാത്രക്കാരെ സ്വീകരിക്കാനാവും. 131 കോടി ദിനാര്‍ ചെലവുവരുന്ന പദ്ധതി രാജ്യത്തിെൻറ വികസന പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ്.
തുര്‍ക്കി പ്രോജക്ട് കമ്പനിയായ ലീമാക്കിെൻറ നേതൃത്വത്തിലാണ് നിർമാണം. ആധുനിക രീതിയിലുള്ള വിമാനത്താവളത്തിെൻറ നവീകരണത്തിന് ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനർമാരായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് രൂപരേഖ തയറാക്കിയത്.1.2 കിലോ മീറ്ററുള്ള മൂന്ന് ചിറകുകളുടെ രൂപത്തിൽ മൂന്ന് ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്.
ഒരൊറ്റ മേൽക്കൂരക്കുകീഴിലായിരിക്കും ഈ ടെർമിനലുകൾ.25 മീറ്റർ ഉയരമുള്ള സെൻട്രൽ സ്പേസാണ് ടെർമിനലിനുണ്ടാവുക.4,500 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് സമുച്ചയം, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബജറ്റ് ഹോട്ടൽ, വിശാലമായ അറൈവൽ-ഡിപ്പാർച്ചർ ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ടാവും.കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസിെൻറ നേതൃത്വത്തിലുള്ള ഉന്നത സംഘം സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.