‘ആത്മ സായുജ്യത്തിന്റെ വഴിയടയാളങ്ങൾ’; ഐവ അബുഹലീഫ, മഹ്ബൂല യൂനിറ്റ് സംയുക്ത പഠന സംഗമം
text_fieldsഐവ അബുഹലീഫ, മഹ്ബൂല യൂനിറ്റ് സംയുക്ത പഠന സംഗമത്തിൽ മെഹബൂബ അനീസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘ആത്മ സായുജ്യത്തിന്റെ വഴിയടയാളങ്ങൾ’ തലക്കെട്ടിൽ ഐവ അബുഹലീഫ, മഹ്ബൂല യൂനിറ്റുകൾ സംയുക്തമായി വനിത പഠന സംഗമം സംഘടിപ്പിച്ചു. ‘ദൈവത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക’ വിഷയത്തിൽ ഐവ വൈസ് പ്രസിഡന്റ് മെഹബൂബ അനീസ് സംവദിച്ചു.
തെറ്റുകൾ മനുഷ്യസഹജമാണെന്നും എന്നാൽ പശ്ചാത്തപിക്കുന്നവൻ ആണ് മനുഷ്യരിൽ ഏറ്റവും ഉത്തമൻ എന്ന പ്രവാചക വചനം ഉൾക്കൊണ്ട് വിശുദ്ധിയിലേക്ക് മടങ്ങണമെന്ന് അവർ ഉണർത്തി.
സൂഫിയ സാജിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അൻഷില അംജദ് നന്ദി പറഞ്ഞു.
നാജിയ മെഹനാസ് അറബിക് ഗാനവും ഗാനിയ ബിൻത്ത് സാബിർ ഖിറാഅത്തും നടത്തി. പഠന സംഗമത്തിൽ 40 പേർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.