ഐവ അമ്മാൻ, സാൽമിയ യൂനിറ്റ് പഠനസംഗമങ്ങൾ സംഘടിപ്പിച്ചു
text_fields1. ഐവ അമ്മാൻ യൂനിറ്റ് പഠന സംഗമത്തിൽ ഹഫ്സ ഇസ്മായിൽ ക്ലാസെടുക്കുന്നു 2. ഐവ സാൽമിയ യൂനിറ്റ് പഠന സംഗമത്തിൽ വർധ അൻവർ ക്ലാസെടുക്കുന്നു
സാൽമിയ: 'ആത്മസായൂജ്യത്തിന്റെ വഴിയടയാളങ്ങൾ' തലക്കെട്ടിൽ ഐവ സാൽമിയ ഏരിയയിലെ സാൽമിയ, അമ്മാൻ യൂനിറ്റുകൾ വനിതാ പഠന സംഗമങ്ങൾ സംഘടിപ്പിച്ചു. സാൽമിയ യൂനിറ്റിൽ 'ദൈവസ്മരണ' എന്ന വിഷയത്തിൽ ഐവ കേന്ദ്ര വൈസ് പ്രസിഡന്റ് വർദ അൻവർ ക്ലാസെടുത്തു. ദൈവസ്മരണ മുറുകെ പിടിക്കണമെന്നും നമസ്കാരം കൃത്യമായി നിർവഹിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും അവർ ഓർമപ്പെടുത്തി. ഹുസ്ന നജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സുനീബ അസീസ് ഖിറാഅത്ത് നടത്തി. സജ്ന ശിഹാബ് സ്വാഗതവും രേഷ്മ നിയാസ് നന്ദിയും പറഞ്ഞു.
ഐവ അമ്മാൻ യൂനിറ്റിൽ 'അല്ലാഹുവിലേക്ക് ഓടി അടുക്കുക' എന്ന വിഷയത്തിൽ സാൽമിയ ഏരിയ വൈസ് പ്രസിഡന്റ് ഹഫ്സ ഇസ്മായിൽ സംവദിച്ചു. ദൈവസ്മരണ കൊണ്ടും ഖുർആൻ പാരായണം കൊണ്ടും ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കണമെന്ന് അവർ ഉണർത്തി. 'ഹൃദയ സ്തംഭനവും പ്രഥമ ശുശ്രൂഷയും' വിഷയത്തിൽ ഷിബി സലീം ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. നിഷ ആസിഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നബീല അനസ് ഖിറാഅത്ത് നടത്തി. ഷെഹന സഫ്വാൻ സ്വാഗതവും ജുവൈരിയ ഫൈസൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.