അജ്പാക് നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് നടത്തി
text_fieldsകുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്) നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് നടത്തി. നൂറിലധികം ടീമുകൾ മത്സരിച്ചു. അഹമ്മദി ഐ സ്മാഷ് ബാഡ്മിൻറൺ അക്കാദമി കോർട്ടിൽ നടത്തിയ ടൂർണമെൻറ് െഎ.ഡി.എഫ് പ്രസിഡൻറ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. അജ്പാക് പ്രസിഡൻറ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. അഡ്വാൻസ് വിഭാഗത്തിൽ സൂര്യകാന്ത്, പാർഥ് ചൗധരി (ഒന്നാം സ്ഥാനം), ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഗിരീഷ് ബി. എസ് (രണ്ടാം സ്ഥാനം). ഇൻറർമീഡിയറ്റ് വിഭാഗത്തിൽ ജിബിൻ ജോർജ്, മുഹമ്മദ് ഉല്ലാസ് (ഒന്നാം സ്ഥാനം) തോമസ് കുന്നിൽ, റഷീദ് (രണ്ടാം സ്ഥാനം). ലോവർ ഇൻറർമീഡിയറ്റ് ജോബിൻ ക്രൂസ്, ബാബു നീലകണ്ഠൻ (ഒന്നാം സ്ഥാനം) രജീഷ് ഗോപിനാഥൻ, ഡിപിൻ (രണ്ടാം സ്ഥാനം) എന്നിവർ വിജയികളായി.
ഇൻറർ ആലപ്പുഴ മത്സരത്തിൽ പ്രകാശ് മുട്ടേൽ, സഞ്ജു ടീം ഒന്നാം സ്ഥാനവും തോമസ് കുന്നിൽ, അനയ് കുമാർ ടീം രണ്ടാം സ്ഥാനവും നേടി. രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോഒാഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, ഹരി പത്തിയൂർ, ബിജി പള്ളിക്കൽ, സുമേഷ് കൃഷ്ണൻ, മനോജ് പരിമണം, അലക്സ് കോശി എന്നിവർ സംസാരിച്ചു.
മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, അബ്ദുറഹ്മാൻ പുഞ്ചിരി, ബാബു തലവടി, പ്രജീഷ് മാത്യു, സാം ആൻറണി, ശശി വലിയകുളങ്ങര, അജി ഈപ്പൻ, കീർത്തി സുമേഷ് എന്നിവർ നേതൃത്വം നൽകി. സ്പോർട്സ് വിങ് ജനറൽ കൺവീനർ ലിബു പായിപ്പാടൻ സ്വാഗതവും ജോയൻറ് കൺവീനർ അശോക് വെണ്മണി നന്ദിയും പറഞ്ഞു. അലൻ ജോസിെൻറ നേതൃത്വത്തിലുള്ള അമ്പയർമാർക്ക് ഉപഹാരം നൽകി. സ്മരണിക എഡിറ്റർ അശോകൻ വെൺമണിയും സ്പോർട്സ് വിങ് ജനറൽ കൺവീനർ ലിബു പായിപ്പാടനും സ്പോർട്സ് കമ്മിറ്റി അംഗങ്ങളും ബാബു പനമ്പള്ളി, രാജീവ് നാടുവിലേമുറി, മറ്റു ഭാരവാഹികൾ എന്നിവരിൽനിന്ന് സ്മരണിക ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.