അൽ അഖ്സ മസ്ജിദ് ആക്രമണം; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ മന്ത്രിയും സെനറ്റ് അംഗങ്ങളും സുരക്ഷാ സേനയുടെ അകമ്പടിയോടെ അൽ അഖ്സ മസ്ജിദ് ആക്രമിച്ചതിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധമായ നടപടിയെ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം മുസ്ലിംകളുടെ വികാരത്തെ തുടർച്ചയായി പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.
വിഷയത്തിൽ ഫലസ്തീനൊപ്പമുള്ള കുവൈത്തിന്റെ പരമ്പരാഗത നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീൻ ജനതക്കും മുസ്ലിംകളുടെ പുണ്യസ്ഥലങ്ങൾക്കും പൂർണ സംരക്ഷണം നൽകണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.