Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ മ​ദ്റ​സ​ത്തു​ൽ...

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സാ​ൽ​മി​യ ബ്രാ​ഞ്ച് പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സാ​ൽ​മി​യ ബ്രാ​ഞ്ച് പ്ര​വേ​ശ​നോ​ത്സ​വം
cancel

കു​വൈ​ത്ത് സി​റ്റി: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സാ​ൽ​മി​യ ബ്രാ​ഞ്ച് പ്ര​വേ​ശ​നോ​ത്സ​വം കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കു​വൈ​ത്ത് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ധാ​ർ​മി​ക ബോ​ധ​മു​ള്ള മ​നു​ഷ്യ​നെ സൃ​ഷ്ടി​ക്കാ​ൻ മ​ത​വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ​വ പ്ര​സി​ഡ​ന്റ് മ​ഹ്ബൂ​ബ അ​നീ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ശി​ഷ്ടാ​തി​ഥി ഇ​ന്റ​ഗ്രേ​റ്റ​ഡ് എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (ഐ.​ഇ.​സി.​ഐ) സി.​ഇ.​ഒ ഡോ. ​ബ​ദീ​ഉ​സ്സ​മാ​ൻ ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ആ​സി​ഫ് ഖാ​ലി​ദ്,

കെ.​ഐ.​ജി കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് അം​ഗം ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഖ​ത്‍മു​ൽ ഖു​ർ​ആ​ൻ പൂ​ർ​ത്തീ​ക​രി​ച്ച ആ​യി​ഷ അ​ന​സ് ത​റ​യി​ലി​ന് പി.​ടി.​എ പ്ര​സി​ഡ​ന്റ് വി.​കെ. ഷി​ഹാ​ബ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഏ​ഴാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ൽ ജി.​സി.​സി ത​ല​ത്തി​ൽ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ നു​സ്ഹ ആ​സി​ഫി​നു​ള്ള ആ​ദ​രം സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ന​ൽ​കി. എ ​പ്ല​സ് നേ​ടി​യ സോ​യ സു​ബൈ​ർ, ഫി​സ ഫൈ​സ​ൽ ബാ​ബു, ന​ഫ്‌​ല സ​ഫ്‌​വാ​ൻ എ​ന്നി​വ​ർ​ക്കും ഏ​ഴാം ക്ലാ​സ് പൂ​ർ​ത്തി​യാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ഷി​ഹാ​ബ് സ്വാ​ഗ​ത​വും യാ​സീ​ൻ നി​സാ​ർ ഖി​റാ​അ​ത്തും ന​ട​ത്തി. പി.​ടി.​എ സെ​ക്ര​ട്ട​റി ഷം​നാ​ദ് ശാ​ഹു​ൽ ന​ന്ദി പ​റ​ഞ്ഞു. അ​ഡ്‌​മി​ൻ റി​ഷ്ദി​ൻ അ​മീ​ർ, അ​ധ്യാ​പ​ക​രാ​യ ജ​സീ​റ ആ​സി​ഫ്, സ​ജ്‌​ന ഷി​ഹാ​ബ്, ഹു​സ്‌​ന ന​ജീ​ബ്, പി.​ടി.​എ അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ​റ​സാ​ഖ് അ​ഫ്‌​സ​ൽ, ബി​നീ​ഷ റ​സാ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

മ​ദ്റ​സ​യി​ലേ​ക്കു​ള്ള അ​ഡ്‌​മി​ഷ​ൻ തു​ട​രു​ന്നു. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് താ​ഴെ കാ​ണു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം: 66977039, 67772143.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Madrasatul Islamia Salmiya
News Summary - Al Madrasatul Islamia Salmiya Branch Entrance Ceremony
Next Story