അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ഇഫ്താർ സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് എജുക്കേഷൻ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അൽമദ്റസത്തുൽ ഇസ്ലാമിയ- സാൽമിയ ഇഫ്താർ സമ്മേളനം സംഘടിപ്പിച്ചു. ഹവല്ലി മദ്റസത്തുൽ തൗഹീദ് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ മദ്റസ പി.ടി.എ പ്രസിഡന്റ് വി.കെ. ശിഹാബ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ഷെരീഫ് സമ്മേളനം ഉദ്ഘടനം ചെയ്തു . ഡോ. അലിഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തിയ ഹിക്മ ടാലന്റ് പരീക്ഷയിൽ എ പ്ലസ് നേടി വിജയിച്ച 10 വിദ്യാർഥികൾക്കും, ഖത്മുൽ ഖുർആൻ പൂർത്തിയാക്കിയ ഏഴു വിദ്യാർഥികൾക്കും പരിപാടിയിൽ മെമന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
മിനിസ്ട്രി ഓഫ് എജുക്കേഷൻ കുവൈത്ത് നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മൻഹ ഷെരീഫക്ക് പി.ടി. ഷെരീഫ് സമ്മാനം നൽകി. മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി സമാപന പ്രസംഗവും പ്രാർഥനയും നടത്തി. ഇസ്മ നജീബ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഷംനാദ് ഷാഹുൽ ഹമീദ്, റൗഫ്, അബ്ദുൽ റസാഖ്, ഡോ. അഷീൽ, റഫീഖ്, അഫ്സൽ, റിഷ്ദിൻ അമീർ, ആസിഫ്. വി. ഖാലിദ്, ആസിഫ് പാലക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇഫ്താറിനുശേഷം നടന്ന നമസ്കാരത്തിന് വസീം അഹ്സൻ നേതൃത്വം നൽകി. ഇഫ്താർ സമ്മേളനം കൺവീനർ സത്താർ കുന്നിൽ സ്വാഗതവും പി.ടി.എ ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.