അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ രക്ഷാകർതൃ സംഗമം
text_fieldsഅൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ രക്ഷാകർതൃ സംഗമത്തിൽ അബ്ദുല്ലത്തീഫ് കൂരാട് രക്ഷിതാക്കളുമായി സംവദിക്കുന്നു
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ പ്രഥമ രക്ഷാകർതൃ സംഗമം മദ്റസത്തു തൗഹീദ് ഹവല്ലിയിൽ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റൗഫ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് കൂരാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.ഐ.ജി കേന്ദ്ര എജുക്കേഷൻ ബോർഡ് സെക്രട്ടറി പി.ടി. ഷാഫി, കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ്, ഏരിയ വിദ്യാഭ്യാസ വകുപ്പ് കൺവീനർ അമീർ കാരണത്ത് എന്നിവർ സംസാരിച്ചു. പി.ടി.എ സെക്രട്ടറി വി.കെ. ഷിഹാബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർഥിനി മൻഹ ശരീഫ ഖിറാഅത്ത് നടത്തി. അഡ്മിൻ റിഷ്ദിൻ അമീർ നന്ദി പറഞ്ഞു.
പുതിയ അധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളായി വി.കെ. ഷിഹാബ് (പ്രസി), ഷംനാദ് ഷാഹുൽ (ജന. സെക്ര), നിഹാസ് വാണിമേൽ (വൈസ് പ്രസി), റിയാസ് വളാഞ്ചേരി (ജോ. സെക്ര), അബ്ദുൽ അസീസ് മാട്ടുവയിൽ (ട്രഷ) എന്നിവരെയും മുഹമ്മദ് റഊഫ്, സത്താർ കുന്നിൽ, റഫീഖ് അഹമ്മദ്, ഡോ. അശീൽ, ഡോ. ഷിറാസ്, അബ്ദുൽ റസാഖ്, ബിനീഷ അബ്ദുൽ റസാഖ്, മുഫീദ അഫ്സൽ, റിയാക്കത്ത് അബ്ദുല്ല, മുഹമ്മദ് തൗഫീഖ്, അനസ്, ഫിറോസ്, സഫ്വാൻ, ഹാഷിം അബ്ദുല്ലത്തീഫ്, സി.എം. അഫ്സൽ, ടി.കെ. ഫൈസൽ, കെ.എം. നൗഷാദ്, നിസാർ കെ. റഷീദ്, മുനീർ മുഹമ്മദ് സലിം എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.