അൽ മദ്റസത്തുൽ ഇസ്ലാമിയ വെക്കേഷൻ ക്ലാസ്
text_fieldsകുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ വെക്കേഷൻ മദ്റസ സംഘടിപ്പിക്കുന്നു. ഓൺലൈനിൽ നടത്തുന്ന ക്ലാസ് ജൂൺ 15ന് തുടങ്ങി ആഗസ്റ്റ് 15ന് അവസാനിക്കും. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെ ആയിരിക്കും ക്ലാസുകൾ. കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന വെക്കേഷൻ മദ്റസയിൽ അറബി, മലയാളം ഭാഷാപഠനങ്ങൾക്ക് പുറമെ ഖുർആൻ പാരായണം, മനഃപാഠം, അർഥം, ആശയം, വിശദീകരണം എന്നിവക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന സിലബസാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് കോഓഡിനേറ്റർ റിഷ്ദിൻ അമീർ അറിയിച്ചു. നാട്ടിൽ പോകുന്ന കുട്ടികൾക്കും പോകാത്ത കുട്ടികൾക്കും വേനൽ അവധിക്കാലം വിജ്ഞാനപ്രദമായ രൂപത്തിൽ ചെലവഴിക്കാൻ സാധിക്കുന്നതാണ് കോഴ്സ്. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ https://ami.kigkuwait.com/vacation/ എന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 66977039 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.
കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അബ്ബാസിയ, ഫർവാനിയ, ഹവല്ലി, ഫഹാഹീൽ എന്നിവിടങ്ങളിൽ മലയാളം മീഡിയം മദ്റസകളും ഖൈത്താൻ, സാൽമിയ, സബാഹിയ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് മീഡിയം മദ്റസകളും നടന്നുവരുന്നു. അടുത്ത അധ്യയന വർഷം മുതൽ ജഹറയിൽ പുതിയ മദ്റസ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.