Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ ന​ജാ​ത്ത്...

അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി ഗ​സ്സ​യി​ൽ ക്യാ​മ്പ് ആ​രം​ഭി​ച്ചു

text_fields
bookmark_border
camp
cancel
camera_alt

അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി ക്യാ​മ്പി​ൽ അ​ഭ​യം തേ​ടി​യ​വ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി ഫ​ല​സ്തീ​നി​ലെ ഗ​സ്സ​യി​ൽ​നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ക്യാ​മ്പ് ആ​രം​ഭി​ച്ചു. ഫ​ല​സ്തീ​നി​ലെ വ​ഫാ ക​പ്പാ​സി​റ്റി ബി​ൽ​ഡി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പി​ന്തു​ണ​യി​ലാ​ണ് പ​ദ്ധ​തി. നൂ​റോ​ളം ഫ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ൾ ക്യാ​മ്പി​ലു​ള്ള​താ​യി വ​ഫാ ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ മു​ഹൈ​സെ​ൻ അ​ത്ത​വ്‌​നെ പ​റ​ഞ്ഞു. ക്യാ​മ്പി​ന് പു​റ​ത്തെ 284 കു​ടും​ബ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. ക്യാ​മ്പി​ൽ ശു​ചീ​ക​ര​ണ സം​വി​ധാ​നം, പ്രാ​ർ​ഥ​ന സ്ഥ​ലം, മെ​ഡി​ക്ക​ൽ ചെ​ക്ക് പോ​യ​ന്റ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു.

ഗ​സ്സ​യി​ൽ വ്യാ​പ​ക ആ​ക്ര​മ​ണ​വും കു​ടി​യൊ​ഴി​പ്പി​ക്ക​ലും തു​ട​രു​ക​യാ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഈ ​പ​ദ്ധ​തി​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ, ഗ​സ്സ​യി​ലെ സ്കൂ​ൾ വ​ള​പ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗ​സ്സ​യു​ടെ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaCampKuwait News
News Summary - Al Najat Charity opens camp in Gaza
Next Story