ചെടികളും മരങ്ങളുമായി അൽ ഒമരിയ പ്ലാന്റ് നഴ്സറി
text_fieldsകുവൈത്ത് സിറ്റി: വീടിനകത്തും പുറത്തും നട്ടുവളർത്താവുന്ന വിവിധതരം ചെടികളും മരങ്ങളുമായി അൽ ഒമരിയ പ്ലാന്റ് നഴ്സറി പ്രവർത്തനം തുടങ്ങി. പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സാണ് ഇത് ഒരുക്കുന്നത്. 80 വ്യത്യസ്ത തരം ചെടികളിൽനിന്ന് 6,50,000 ഇനം തൈകൾ നഴ്സറിയിൽ ലഭ്യമാണ്.
വാണിജ്യ നഴ്സറികളിലെ വിലയിൽനിന്ന് 10 ശതമാനം മാത്രമാണ് ഇവിടെയുള്ളത്. സീസൺ അവസാനിക്കുന്നതിന് മുമ്പ് ഉൽപന്നത്തിന്റെ എണ്ണം ഒരു ദശലക്ഷമായി ഉയർത്താനും അൽ ഒമരിയ നഴ്സറി ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു.
ഭംഗിക്കും കാർഷിക പരീക്ഷണങ്ങൾക്കുമായി വീടിനകത്തും പുറത്തും കൃഷി ചെയ്യാവുന്ന വിവിധതരം ചെടികളും മരങ്ങളും ഇവിടെയുണ്ട്. ആദ്യ ദിവസം നിരവധി പേർ നഴ്സറി സന്ദർശിച്ചു. സ്പൈന-ക്രിസ്റ്റി, അരാമിക് തൈകൾ എന്നിവ ഏറെ പേർ വാങ്ങിയതായി നഴ്സറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.