ഖുർആൻ ലോകത്തിന് മാർഗദീപം -അൽഅമീൻ സുല്ലമി
text_fieldsകുവൈത്ത് സിറ്റി : ഖുർആൻ ലോകത്തിന് മാർഗദീപമാണെന്നും അതിലെ സന്ദേശങ്ങൾ മനസ്സിനെ തൊട്ടുണർത്തുകയും ശാസ്ത്രീയ സത്യങ്ങൾ അനാവരണം ചെയ്യുന്നുണ്ടെന്നും അൽഅമീൻ സുല്ലമി കാളിക്കാവ് പറഞ്ഞു. മസ്ജിദുൽ കബീറിൽ ഇന്ത്യൻ ഇസ് ലാഹി സെന്ററിന് കീഴിലുള്ള ഖുർആൻ ലേണിങ് സ്കൂൾ, വെളിച്ചം പരീക്ഷ പഠിതാക്കളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുർആനിലെ അത്ഭുതകരമായ ആശയത്തിലൂടെ ലോകമെമ്പാടും നിരവധി പേർ ഇസ് ലാമിലേക്ക് ആകർഷിക്കപ്പെടുന്നു. ഖുർആൻ ലോകത്തിന് വെളിച്ചവും നിർദേശവും നൽകുന്ന പ്രകാശമാണ്.
മുസ് ലിംകൾ ഈ ഗ്രന്ഥത്തിന്റെ മാർഗനിർദേശങ്ങൾ ജീവിതത്തിൽ പകർത്തുകയും അതിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യണമെന്നും അമീൻ സുല്ലമി പറഞ്ഞു. സംഗമത്തിൽ ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, സിദ്ദീഖ് മദനി, അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.