കടൽകടന്നെത്തിയ 'കിഴക്കിെൻറ വെനീസുകാർ'
text_fields2016 ഫെബ്രുവരി 26ന് ചലച്ചിത്ര പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതാണ് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്). 2016 ജൂൺ 26ന് എംബസി അംഗീകൃത സംഘടന ആയി. പിൽക്കാലത്ത് വനിത വേദിയും ഏരിയ തിരിച്ചുള്ള യൂനിറ്റുകളും ഉണ്ടായി.
അഞ്ചുവർഷം പിന്നിടുമ്പോൾ 3000ത്തിലധികം അംഗങ്ങളുമായി വിവിധ മേഖലകളിൽ സംഘടന സജീവമാണ്. ജാതി മത വർഗ വർണ വ്യത്യാസങ്ങളില്ലാതെ ആലപ്പുഴ ജില്ലയിൽനിന്നുള്ള പ്രവാസികൾക്ക് ഒന്നിച്ചുനിൽക്കാൻ കഴിയുന്ന വേദിയാണിത്. 'കിഴക്കിെൻറ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴയിൽനിന്ന് കടൽ കടന്ന് കുവൈത്തിലെത്തിയ 50,000ത്തിൽ കുറയാത്ത പ്രവാസികൾ ഉണ്ടെന്നാണ് കരുതുന്നത്.
ഇവരെ കൂട്ടിയോജിപ്പിക്കാനാണ് അജ്പാക് ശ്രമിക്കുന്നത്. എല്ലാ വർഷവും സംഘടിപ്പിക്കുന്ന കുടുംബ സംഗമവും ഇഫ്താർ സംഗമങ്ങളും ഓണാഘോഷവും ക്രിസ്മസ് പുതുവത്സര ദിനാഘോഷങ്ങളും ജില്ലയുടെ സാംസ്കാരിക പൈതൃകത്തെ കൂടി പ്രതിഫലിപ്പിക്കാറുണ്ട്. അംഗങ്ങളുടെ ആത്മബന്ധം അരക്കിട്ടുറപ്പിക്കാൻ തണുപ്പുകാല പിക്നിക്കുകളും നടത്താറുണ്ട്.
എല്ലാ വർഷവും നടത്തിവരാറുള്ള 'കിഴക്കിെൻറ വെനീസ്' മെഗാ പരിപാടി ജനപങ്കാളിത്തം കൊണ്ടും അനുഗൃഹീത കലാകാരന്മാരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധയാകർഷിക്കാറുണ്ട്. നടൻ നെടുമുടി വേണു, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, പിന്നണി ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ചിത്ര അയ്യർ തുടങ്ങി ഇരുപതോളം അനുഗൃഹീത കലാകാരന്മാരെ ഉൾക്കൊള്ളിച്ച് മികവുറ്റ കലാ സാംസ്കാരിക സംഗമങ്ങൾ 2019 വരെ നടത്താൻ കഴിഞ്ഞു. പിന്നീട് മഹാമാരി സ്ഥിതിയാകെ മാറ്റി. ജീവകാരുണ്യ പ്രവർത്തന രംഗത്തും അജ്പാക് മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനം പ്രധാന ലക്ഷ്യമാണ്. ഭവന നിർമണ സഹായങ്ങൾ, ചികിത്സ സഹായങ്ങൾ എന്നിവയും നൽകിവരുന്നു. 2018ലെ പ്രളയത്തിൽ ദുരിതം അനുഭവിച്ച സംഘടനയിലുള്ള 50 കുടുംബങ്ങൾക്ക് ധനസഹായം നൽകി. കുവൈത്തിലെ സ്വദേശി വീടുകളിൽ ജോലി ചെയ്യുന്ന നിരവധി ഗാർഹിക തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പേർക്കും താമസരേഖ ശരിയാക്കാനും തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനും എംബസി മുഖേനയോ സംഘടനയുടെ ചെലവിലോ യാത്ര ടിക്കറ്റുകൾ തരപ്പെടുത്തി നൽകാറുണ്ട്.
കോവിഡ് മഹാമാരി കാലത്തും ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സബർമതി എന്ന ഭിന്നശേഷിക്കാർ താമസിച്ചു പഠിക്കുന്ന സ്കൂളിൽ വൈദ്യസഹായം എത്തിക്കുന്നതിന് ഒന്നര ലക്ഷം രൂപ അഭ്യുദയ കാംക്ഷിയുടെ സഹായത്താൽ നൽകി. ഈ കാലത്തു തന്നെ ആരോഗ്യസ്ഥിതി മോശമായി സ്വദേശിയുടെ വസതിയിൽ അകപ്പെട്ടുപോയ ഹരിപ്പാട് സ്വദേശിനിയെ എംബസി സഹായത്താൽ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് എംബസിയുടെ ഷെൽട്ടറിൽ എത്തിച്ച് വിമാന യാത്രക്കുള്ള ടിക്കറ്റും ഒരുലക്ഷം രൂപ ചികിത്സ സഹായമായും നൽകി നാട്ടിലയച്ചു.
മഹാമാരിയുടെ തുടക്കം മുതൽ തന്നെ ഭക്ഷണ കിറ്റ് വിതരണം, മരുന്നുകൾ ലഭ്യമാക്കി കൊടുക്കുക, ഡോക്ടർ ലൈവ് വെബിനാറുകൾ സംഘടിപ്പിക്കുക, കോവിഡ് കിറ്റുകളും മാസ്കുകളും വിതരണം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നിറഞ്ഞുനിന്നു. മാനസിക പിരിമുറുക്കം അകറ്റാൻ എഫ്.ബി ലൈവ് മ്യൂസിക് പരിപാടികൾ സംഘടിപ്പിച്ചു.
ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന നാട്ടിലെ കുട്ടികൾക്ക് ടെലിവിഷൻ, മൊബൈൽ ഫോൺ വിതരണം നടത്തി. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കർമനിരതരായ നേതൃനിരയാണ് അജ്പാകിെൻറ ഇതുവരെയുള്ള പ്രവർത്തന മികവുകൾക്ക് കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു.
രക്ഷാധികാരി ബാബു പനമ്പള്ളി, പ്രസിഡൻറ് രാജീവ് നടുവിലേമുറി എന്നിവർക്കൊപ്പം ബിനോയ് ചന്ദ്രൻ, കുര്യൻ തോമസ്, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, അബ്ദുറഹ്മാൻ പുഞ്ചിരി, ബാബു തലവടി, ജോൺസൺ പണ്ടനാട്, ബിജി പള്ളിക്കൽ, ഫാ. പ്രജീഷ് മാത്യു, ജി.എസ്. പിള്ള, പരിമണം മനോജ്, ലിബു പായിപ്പാടൻ, വനിത വേദി ചെയർപേഴ്സൺ അമ്പിളി ദിലി, കീർത്തി സുമേഷ്, ലിസ്സൻ ബാബു എന്നിവർ ഭാരവാഹികളായി 51 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളും ജോൺ തോമസ്, പി.വി. വർഗീസ് എന്നീ ഉപദേശക സമിതി അംഗങ്ങളുമാണ് കൂട്ടായ്മയെ നയിക്കുന്നത്.
വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്ന തോമസ് കെ. തോമസ് എം.എൽ.എ, പ്രേംസൺ കായംകുളം, സാം പൈനുംമൂട്, സണ്ണി പത്തിചിറ, തോമസ് പള്ളിക്കൽ, നൈനാൻ ജോൺ, അജി കുട്ടപ്പൻ, കലേഷ് ബി. പിള്ള, ഫിലിപ് സി.വി. തോമസ്, ഷംസു താമരക്കുളം, സുചിത്ര സജി, സുലേഖ അജി എന്നിവരെയും സ്നേഹപൂർവം സ്മരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.