‘കിഴക്കിന്റെ വെനീസ്- 2025’ റാഫിൾ കൂപ്പൺ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജപക്) ‘കിഴക്കിന്റെ വെനീസ്- 2025’ മെഗാ പരിപാടിയുടെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. ചെയർമാൻ രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി റാഫിൾ കമ്മറ്റി കൺവീനർ സജീവ് കായംകുളത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ മാത്യു ചെന്നിത്തല, മനോജ് പരിമണം, രാഹുൽ ദേവ്, കൊച്ചുമോൻ പള്ളിക്കൽ, ബാബു തലവടി,സാം ആന്റണി, ശശി വലിയകുളങ്ങര, ലിസ്സൻ ബാബു, ഷീന മാത്യു, ദിവ്യ സേവ്യർ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, ജിബി തരകൻ, സുരേഷ് കുമാർ കെ.എസ്.,വിഷ്ണു വെണ്മണി, ഷാജി ഐപ് എന്നിവർ സംബന്ധിച്ചു.
അജ്പക് ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദിയും രേഖപ്പെടുത്തി. ഫെബ്രുവരി 28ന് അബ്ബാസ്സിയ ആസ്പെയർ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലാണ് ‘കിഴക്കിന്റെ വെനീസ്- 2025’ പരിപാടി. തിരക്കഥാകൃത്തും നടനുമായ രഞ്ചി പണിക്കർ, വിവിധ ഗായകർ, നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ, ജയദേവ് കലവൂർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.