അൽമദ്റസത്തുൽ ഇസ് ലാമിയ ക്ലാസുകൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കും
text_fieldsകുവൈത്ത്സിറ്റി: അൽമദ്റസത്തുൽ ഇസ് ലാമിയയുടെ വിവിധ ബ്രാഞ്ചുകളിൽ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കും. പ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രവേശനം ആരംഭിച്ചു. കേരള മദ്റസ ഏജുക്കേഷൻ ബോർഡ് സിലബസ് അനുസരിച്ചാണ് ക്ലാസുകൾ.
ശനിയാഴ്ചകളിൽ രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന മദ്റസകളിൽ യോഗ്യരും പരിചയസമ്പന്നരുമായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. മൂന്നു വർഷം കൊണ്ട് ആറു വയസ്സുള്ള ഒന്നാം ക്ലാസ് വിദ്യാർഥിയെ സ്വന്തമായി ഖുർആൻ പാരായണം ചെയ്യാൻ പ്രാപ്തമാക്കുന്ന ഹെവൻസ് ഖുർആൻ പാഠ്യപദ്ധതി പ്രത്യേകതയാണ്.
കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽനിന്നും വാഹന സൗകര്യം ഉണ്ട്. കേരള ഇസ് ലാമിക് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ദാറുൽ ഖുർആൻ ഫർവാനിയ, ദാറുൽ ഖുർആൻ സബാഹിയ, പാകിസ്താൻ സ്കൂൾ അബ്ബാസിയ, മദ്റസ അത്തൗഹീദ് ഹവല്ലി എന്നിവിടങ്ങളിൽ നാലു മലയാളം മീഡിയം മദ്റസകളും, ദാറുൽ ഖുർആൻ ഖൈത്താൻ, ദാറുൽ ഖുർആൻ സാൽമിയ, ദാറുൽ ഖുർആൻ സബാഹിയ, മദ്റസ സുമയ്യ ജഹ്റ എന്നിവിടങ്ങളിലായി നാലു ഇംഗ്ലീഷ് മീഡിയം മദ്റസകളും പ്രവർത്തിക്കുന്നു.
മലയാളം മദ്റസകൾ അബ്ബാസിയ: 99771469, ഫർവാനിയ: 50111731, ഫഹാഹീൽ: 65975080, ഹവല്ലി: 66977039. ഇംഗ്ലീഷ്-സാൽമിയ: 55238583, ഖൈത്താൻ: 65757138, സബാഹിയ: 66076927, ജഹ്റ: 99354375.
ഈ ലിങ്കുകൾ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്: മലയാളം മദ്റസ - https://ami.kigkuwait.com/ ഇംഗ്ലീഷ് മദ്റസ - https://emis.kigkuwait.com/
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.