വാനിൽ വർണവിസ്മയം...
text_fieldsകുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങൾക്ക് നിറവിസ്മയങ്ങളോടെ പര്യവസാനം. ചൊവ്വാഴ്ച രാത്രി ഗൾഫ് സ്ട്രീറ്റിൽ ഒരുക്കിയ കരിമരുന്ന് പ്രദര്‍ശനം കാണികളെ വിസ്മയിപ്പിച്ചു. കുവൈത്ത് ടവറിന്റെ പശ്ചാത്തലത്തില്‍ വിവിധ വര്‍ണത്തിലും രൂപത്തിലുമുള്ള പ്രഭാപൂക്കള് വിരിഞ്ഞു.രാത്രി എട്ടിന് കുവൈത്ത് ടവറിന്റെ പരിസരത്ത് ആരംഭിച്ച കരിമരുന്ന് പ്രദര്‍ശനം കാണാൻ വൈകീട്ടുതന്നെ ജനം എത്തിത്തുടങ്ങി. മണിക്കൂറുകള്‍ക്കു മുമ്പുതന്നെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റും പരിസരവും നിറഞ്ഞുകവിഞ്ഞു. തിരക്ക് കാരണം പല റോഡുകളിലും പാർക്കിങ്ങിന് പ്രയാസം നേരിട്ടു. അവസാന ഘട്ടത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പലര്‍ക്കും കുവൈത്ത് ടവറിന് സമീപം എത്താനായില്ല. ഗൾഫ് സ്ട്രീറ്റ് വൈകീട്ട് 5.30 മുതൽ പരിപാടി അവസാനിക്കുന്നതുവരെ ഭാഗികമായി അടച്ചിട്ടു.
പാർക്കിങ് സ്ഥലങ്ങളിൽനിന്ന് സൗജന്യ ഷട്ടിൽ ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നു. ഹവല്ലി പാർക്ക്, ഷാർഖ് മാർക്കറ്റ്, ഷാർഖ് പൊലീസ് സ്റ്റേഷന് എതിർവശം, ഗൾഫ് സ്ട്രീറ്റിലെ യാച്ച് ക്ലബ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് സൗജന്യ ഷട്ടിൽ ബസ് ഏര്‍പ്പെടുത്തി. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരിമരുന്ന് പ്രദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.