അംബാസഡർ കെ.എസ്.ഇ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സൊസൈറ്റി ഒാഫ് എൻജിനീയേഴ്സ് ചെയർമാർ എൻജിനീയർ ഫൈസൽ അൽ അതാലുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച നടത്തി. ഇന്ത്യൻ എൻജിനീയർമാരുടെ അക്രഡിറ്റേഷൻ സംബന്ധിച്ച അനിശ്ചിതത്വമാണ് പ്രധാനമായും ചർച്ചയായത്. രാജ്യത്ത് എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണം.
സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമാണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. 2018 മുതലാണ് എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന് മാൻപവർ അതോറിറ്റി നിബന്ധന വെച്ചത്. കുവൈത്ത് സർക്കാറിെൻറ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർക്കു മാത്രമേ എൻ.ഒ.സി നൽകൂ.
ഇന്ത്യയിൽ എൻ.ബി.എ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. എൻജിനീയറിങ് മേഖലയിൽ ഇന്ത്യയിലെയും കുവൈത്തിലെയും സ്ഥാപനങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതും ചർച്ച ചെയ്തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.