നയതന്ത്ര ചർച്ചകൾ സജീവമാക്കി അംബാസഡർ
text_fieldsഅംബാസഡർ ഡോ. ആദർശ് സ്വൈക വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അബ്ദുൽ വഹാബ് ഹമദ്
അൽ അദാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ സജീവമാക്കി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ കരാറുകളിൽ ഏർപ്പെടൽ, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായി കുവൈത്തിലെ വകുപ്പ് മന്ത്രിമാർ, ഗവർണർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അംബാസഡർ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തിവരുകയാണ്.
ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അബ്ദുൽ വഹാബ് ഹമദ് അൽ അദാനിയെ ഡോ. ആദർശ് സ്വൈക സന്ദർശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിലും കുവൈത്തിലെ ഇന്ത്യൻ പ്രഫഷനലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുവരും ചർച്ച നടത്തി.
തിങ്കളാഴ്ച കുവൈത്തിലെ വിവിധ അസിസ്റ്റന്റ് മന്ത്രിമാരുമായി ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തിയിരുന്നു. കുവൈത്തിന്റെ ഏഷ്യയിലെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സമീഹ് ഈസ ജൗഹർ ഹയാത്തുമായി നടന്ന കൂടിക്കാഴ്ചയിൽ അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു.
കുവൈത്ത് നിയമകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഹമദ് റാഷിദ് അൽ മാരിയുമായും പ്രോട്ടോകോൾ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നബീൽ റാഷിദ് അൽ ദഖീലുമായും ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.