എണ്ണ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി അംബാസഡറുടെ കൂടിക്കാഴ്ച
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എണ്ണ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ. നിമിർ ഫഹദ് അൽ മാലിക് അസ്സബാഹുമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തി.
ഹൈഡ്രോ കാർബൺ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനുള്ള വഴികൾ, എണ്ണ മേഖലയിലെ ജീവനക്കാരുടെയും നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളുടെയും കുവൈത്തിലേക്കുള്ള തിരിച്ചുവരവ് തുടങ്ങിയവ ചർച്ചചെയ്തു. എണ്ണ മേഖലയിലെ എൻജിനീയർമാരുടെ ഇഖാമ പുതുക്കൽ, കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള അടിയന്തര മെഡിക്കൽ സഹായങ്ങൾ, പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവയും ചർച്ചയായതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.