അംബാസഡർ നോർക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജും എംബസി ഉദ്യോഗസ്ഥരും നോർക്ക അധികൃതരുമായി ഒാൺലൈനിൽ കൂടിക്കാഴ്ച നടത്തി. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളേങ്കാവൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ഒാപൺ ഹൗസ്, രജിസ്ട്രേഷൻ ഡ്രൈവുകൾ, കോൺസുലർ സർവിസ് ഫീഡ് ബാക്ക് സംവിധാനം, ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ധാരണപത്രം തുടങ്ങി ഇന്ത്യൻ സമൂഹത്തിനായി കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തിയ വിവിധ ഇടപെടലുകൾ അംബാസഡർ വിശദീകരിച്ചു. കുവൈത്ത് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള മലയാളികളുടെ ക്ഷേമം സംബന്ധിച്ച നോർക്കയുടെ കാഴ്ചപ്പാടുകൾ ഡോ. ഇളേങ്കാവൻ വിശദീകരിച്ചു.
നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിഷയവും ചർച്ചയായി. തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് നിയമപരവും നൈതികവുമാക്കൽ, അവരുടെ സുരക്ഷ, വ്യാപാര, നിക്ഷേപ, സാംസ്കാരിക വിനിമയ രംഗങ്ങളിൽ രണ്ട് രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കൽ, കേരളത്തിൽനിന്ന് കയറ്റുമതി വർധിപ്പിക്കൽ, വിനോദ സഞ്ചാരികളെ ആകർഷിക്കൽ, നിക്ഷേപാവസരങ്ങൾ ഒരുക്കൽ, വിദ്യാർഥികളുടെ വിഷയങ്ങൾ, വിവിധ മത്സര പരീക്ഷകൾ കുവൈത്തിലും നടത്താൻ അവസരമൊരുക്കൽ തുടങ്ങിയവ ആരോഗ്യകരമായ ചർച്ചക്ക് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.