ബദൽ ഉൗർജ പാർക്ക് സന്ദർശിച്ച് അംബാസഡർമാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പുനരുപയോഗ ഉൗർജ പാർക്ക് സന്ദർശിച്ച് വിദേശരാജ്യങ്ങളിലെ അംബാസഡർമാരുടെ സംഘം. ജഹ്റയിൽ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന റിന്യൂവബിൾ എനർജി പാർക്കാണ് അമേരിക്കൻ അംബാസഡർ അലീന റോമനോവ്സ്കി, ജർമൻ അംബാസഡർ സ്റ്റീഫൻ മോബ്സ്, ഫ്രഞ്ച് സ്ഥാനപതി ആനി ക്ലെയൻ ലെജൻഡർ, ഇറ്റാലിയൻ അംബാസഡർ കാർലോ ബൽഡോച്ചി, ആസ്ട്രിയൻ അംബാസഡർ അലക്സാണ്ടർ വർബ, ബെൽജിയം അംബാസഡർ ലിയോ പീറ്റേഴ്സ്, യൂറോപ്യൻ യൂനിയർ അംബാസഡർ ഡോ. ക്രിസ്റ്റ്യൻ ട്യൂഡർ എന്നിവർ സന്ദർശിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും ബദൽ ഉൗർജ സാധ്യതകൾ തേടുന്നതിനും കുവൈത്ത് നടത്തുന്ന പരിശ്രമങ്ങളെ സംഘം പ്രകീർത്തിച്ചു.
തെർമൽ സോളാർ സ്റ്റേഷനിൽനിന്ന് 50 മെഗാവാട്ട്, ഫോേട്ടാ ഇലക്ട്രിക് യൂനിറ്റ് 10 മെഗാവാട്ട്, വിൻഡ് ഫാം 10 മെഗാവാട്ട് തുടങ്ങി ആകെ മണിക്കൂറിൽ 245 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കുന്നു. 2000 റെസിഡൻഷ്യൽ യൂനിറ്റുകൾക്കുള്ള വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.