അമീർ കപ്പ് ഫുട്ബാൾ: കുവൈത്ത് സ്പോർട്സ് ക്ലബ് സെമിയിൽ
text_fieldsകുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി കുവൈത്ത് സ്പോർട്സ് ക്ലബ്. ഖൈത്താനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്താണ് അവരുടെ മുന്നേറ്റം. ടൂർണമെൻറിെൻറ ചരിത്രത്തിൽ 14 തവണ കിരീടം ചൂടിയിട്ടുള്ള കരുത്തരായ കുവൈത്ത് സ്പോർട്സ് ക്ലബിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഖൈത്താന്‍ കഴിഞ്ഞില്ല. 16 തവണ വീതം ജേതാക്കളായ ഖാദിസിയ, അൽ അറബി എന്നീ ടീമുകൾ മാത്രമാണ് കിരീട നേട്ടത്തിൽ അവർക്ക് മുന്നിലുള്ളത്. 1961-1962 സീസണിലാണ് അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് ആരംഭിച്ചത്.
നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെൻറിൽ ആദ്യ റൗണ്ടിൽ ജയിച്ച് ഖാദിസിയ അൽ നസ്ർ, കസ്മ, ഖൈത്താൻ, ബുർഗാൻ, ജഹ്റ, എന്നീ ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. നിലവിലെ ജേതാക്കൾ എന്ന നിലയിൽ അൽ അറബി നേരിട്ട് ക്വാർട്ടറിൽ പ്രവേശിച്ചതാണ്. കഴിഞ്ഞ വർഷം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം. മത്സരത്തിലും പരിശീലനത്തിലും ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിക്കണം. മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ട്. കഴിഞ്ഞ വർഷം അൽ അറബി ജേതാക്കളായിരുന്നു. കുവൈത്ത് സ്പോർട്സ് ക്ലബിനായിരുന്നു രണ്ടാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.